കൊച്ചി : കാലടി സര്‍വ്വകലാശാലയിലെ സിപിഎം നടത്തിയ നിയമ വിരുദ്ധ നിയമനങ്ങള്‍ക്കെതിരെ ബിജെപി നടത്തിയ മാര്‍ച്ച് പോലീസ് തടഞ്ഞു. ബിജെപി എറണാകുളം മണ്ഡലം പ്രസിഡന്റ് ഉള്‍പ്പടെ മൂന്ന് പേര് അറസ്റ്റില്‍. ബിജെപി എറണാകുളം ജില്ലാ പ്രസിഡന്റ് എസ്. ജയകൃഷ്ണന്, സലീഷ് ചെമ്മണ്ണൂര്‍, ബാബു കരിയാട് എന്നിവരാണ് അറസ്റ്റിലായത്.
സിപിഎം നേതാവിന്റെ ഭാര്യ എം.ബി. രാജേഷിന്റെ ഭാര്യ നിനിത കണിച്ചേരി ഉള്‍പ്പടെയുള്ള നിയമ വിരുദ്ധ നിയമനങ്ങള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടുകൊണ്ടാണ് ബിജെപി സര്‍വ്വകലാശാലയിലേക്ക് മാര്‍ച്ച് നടത്തിയത്. ബാരിക്കേഡ് ഉപയോഗിച്ച് മാര്‍ച്ച് പോലീസ് തടഞ്ഞു. ബിജെപി പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു. പ്രതിഷേധം ശക്തമായതോടെ ബിജെപി നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.
ഇതുമായി ബന്ധപ്പെട്ട് പ്രതിഷേധവുമായി എത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിസിയുടെ ഓഫീസിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചു. സര്‍വ്വകലാശാല അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ വിസിയുടെ ഓഫീസിന് തൊട്ടുമുമ്പില്‍ വരെ എത്തി. തുടര്‍ന്ന് ഇവരേയും അറസ്റ്റ് ചെയ്ത് നീക്കി. അതേസമയം മലയാളം വിഭാഗം അസിസ്റ്റന്റ് പ്രൊപസറായി നിനിത കണിച്ചേരിയെ നിയമിച്ചതില്‍ ക്രമക്കേട് ഇല്ലെന്നാണ് കാലടി സര്‍വ്വകലാശാലയുടെ നിലപാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: