ചവറ: ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടി ചവറ വില്ല് പാലം. ദേശീയപാതയില്‍ ചവറ തോടിന് കുറുകെ 25 മീറ്റര്‍ നീളത്തിലും 5 മീറ്റര്‍ വീതിയിലും ബ്രിട്ടീഷുകാര്‍ നിര്‍മ്മിച്ച പാലം 1952ല്‍ ആണ് വാഹനഗതാഗതത്തിനായി തുറന്നത്.
പാലത്തിന്റെ വീതികുറവ് ഗതാഗതക്കുരുക്കിനും അപകടങ്ങള്‍ക്കും കാരണമാണ്. ഇരുവശത്തുനിന്നും എത്തുന്ന ബസ്, ലോറി ഉള്‍പ്പെടെ വലിയ വാഹനങ്ങള്‍ പാലത്തില്‍ പ്രവേശിക്കുന്നതിനെ തുടര്‍ന്ന് തമ്മില്‍ ഉരസുകയും കേടുപാടുണ്ടാകുകയും മണിക്കൂറോളം ഗതാഗത തടസ്സം ഉണ്ടാകുകയും ചെയ്യുകയാണ്. നിരവധി അപകടങ്ങളാണ് ഇവിടെ ഉണ്ടാകുന്നത്.
70 വര്‍ഷം പഴക്കമുള്ള നിലവിലെ പാലത്തിന് സമീപത്ത് പുതിയ പാലം നിര്‍മ്മിക്കണമെ നാട്ടുകാരുടെ ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ചവറയില്‍ നിന്നും കൊല്ലത്ത് എത്താന്‍ 20 മിനിറ്റ് വേണ്ടി വരും. ഇതിനിടയില്‍ പലപ്പോഴും ചവറ പാലത്തില്‍ ഗതാഗതക്കുരുക്കില്‍പെടുകയാണ് വാഹനങ്ങള്‍. ദേശീയപാതയില്‍ ചവറ പാലത്തില്‍ തിരക്ക് കുറയ്ക്കാന്‍ സഹായിക്കുന്ന ശങ്കരമംഗലം കോവില്‍തോട്ടം ഐആര്‍ഇ വഴി പുത്തന്‍തുറയില്‍ എത്തുന്ന തീരദേശ പാതയുടെ നിര്‍മാണവും എങ്ങുമെത്തിയില്ല.
പദ്ധതി സര്‍ക്കാരിന്റെ പരിഗണനയിലാണെങ്കിലും തുടര്‍നടപടികള്‍ കടലാസിലായി. നിലവിലെ പാലത്തിന് കിഴക്ക് വശത്തായി പുതിയപാലം നിര്‍മിച്ച് വര്‍ധിച്ചുവരുന്ന അപകടങ്ങള്‍ക്കും ഗതാഗതക്കുരുക്കിനും പരിഹാരം കാണണമെന്നാണ് ഉയരുന്ന ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: