മുഹമ്മ: ഭാരതത്തിന്റെ സമന്വയാത്മക ദര്‍ശനം തിരസ്ക്കരിച്ചതാണ് വൈരുദ്ധ്യാധിഷ്ഠിത ഭൗതിക വാദം പരാജയപ്പെടാന്‍ കാരണമെന്ന് ആര്‍എസ്എസ് പ്രാന്ത സഹസമ്പര്‍ക്ക പ്രമുഖ് കാ.ഭാ. സുരേന്ദ്രന്. പി. പരമേശ്വരന് അനുസ്മരണ സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഭാരതീയ ദര്‍ശനങ്ങളിലെ ദുര്‍ബലങ്ങളായ ലോകായത – ചാര്‍വ്വാക സിദ്ധാന്തങ്ങളില്‍ ഒതുങ്ങി നിന്നതിനാലാണ് മാര്‍ക്സിയന്‍ ദര്‍ശനങ്ങള്‍ പരാജയപ്പെടാന്‍ കാരണം ഇപ്പോള്‍ അവര്‍ മാര്‍ക്സിസം ഉപേക്ഷിച്ച് മാവോയിസത്തിന്റെ പിന്നാലെയാണ്. പ്രചാരണത്തിലും പ്രക്ഷോഭത്തിലും കൂടി ഒരു ജനതയുടെ വിചാരധാരയെ തകര്‍ത്താല്‍ മാത്രമേ പാര്‍ട്ടിയുടെ ആധിപത്യം സ്ഥാപിക്കാനാകുകയുള്ളു എന്നതാണ് മാവോയിസ്റ്റ് തത്വം. ഇന്ന് രാജ്യം മുഴുവന്‍ നടത്തിക്കൊണ്ടിരിക്കുന്ന സമരാഭാസങ്ങളുടെ പിന്നില്‍ ഈ തത്വത്തിന്റെ പ്രയോഗവല്‍ക്കരണമാണ് നാം കാണുന്നത്.
കേരളത്തെ ഭാരതത്തില്‍ നിന്ന് അടര്‍ത്തിമാറ്റാനുള്ള ദീര്‍ഘകാല ശ്രമങ്ങള്‍ക്ക് തടയിട്ടു എന്നതാണ് പരമേശ്വര്‍ജി യുടെ സംഭാവന. കേരളത്തെ ഭാരതത്തിന്റെ ഭാഗമാക്കി നിര്‍ത്തുന്നതില്‍ പരമേശ്വര്‍ജിയുടെ പങ്ക് നിസ്തുലമാണ്. ഇന്ന് പുതിയ പുതിയ ചരിത്ര വ്യാഖ്യാനത്തിലൂടെ കമ്മ്യുണിസ്റ്റുകളും ജിഹാദികളും വിഘടനവാദം വളര്‍ത്തുകയാണ്. അതിനെ അതിജീവിച്ച് ഭാരതത്തെ ഭാരതമാക്കി നിലനിര്‍ത്തണമെന്ന് പരമേശ്വര്‍ ജി യുടെ ദൗത്യം മുന്നോട്ട് കൊണ്ടു പോകുക എന്നുള്ളതാണ് നമ്മുടെ കര്‍ത്തവ്യം എന്ന് അദ്ദേഹം പറഞ്ഞു.
ഗീതു.എസ് സരസ്വതീവന്ദനം ആലപിച്ചു. അഡ്വ: ബി. പ്രമോദ് അദ്ധ്യക്ഷനായിരുന്നു. ഭാരതീയ വിചാര കേന്ദ്രം ജില്ലാ സെക്രട്ടറി പ്രമോദ് റ്റി ഗോവിന്ദന്,വിശ്വഹിന്ദു പരിഷത് ജില്ലാ പ്രസിഡന്റ് സുരേഷ് ശാന്തി, സ്മൃതിദിന സംഘാടക സമിതി കണ്‍വീനര്‍ എസ്. ശ്രീകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പരമേശ്വര്ജിയെക്കാപ്പം പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ച മുഹമ്മയില്‍ നിന്നുള്ള മുതിര്‍ന്ന പ്രവര്‍ത്തകരായ രവീന്ദ്രനാഥപിള്ള, സി.എം. പീതാംബരന് മോഹന്‍ദാസ് എന്നിവരെ ആര്‍എസ്എസ് ചേര്‍ത്തല ഖണ്ഡ് സംഘചാലക് എം.ഡി.ശശികുമാര്‍ ആദരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: