കോട്ടയം: ശബരിമല വിഷയത്തിൽ സംസ്ഥാന സർക്കാര്‍ സുപ്രീംകോടതിയില്‍ നല്കിയ സത്യവാങ്മൂലം തിരുത്തുമോ എന്ന് എന്‍എസ്എസ്. എൻഎസ്എസ് പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ഈ വിമര്‍ശനാത്മകമായ ചോദ്യം.
നിയമ നിർമ്മാണത്തിലൂടെ ഈ പ്രശ്നത്തിന് പരിഹാരം കാണാൻ ഇനിയെങ്കിലും ശ്രമിച്ചുകൂടെയെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ ചോദിച്ചു. സുകുമാരൻ നായർ സർക്കാരിനോട് ചോദിച്ചിരിക്കുന്നത്. ശബരിമല വിഷയത്തിൽ യുഡിഎഫിന് വിശ്വാസികളോട് ആത്മാർത്ഥതയില്ലെന്നും തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള വാദഗതികൾ കൗതുകകരമാണെന്നും അദ്ദേഹം വിമർശിച്ചു.
പ്രതിപക്ഷത്ത് ഇരിക്കുമ്പോൾ വിശ്വാസം സംരക്ഷിക്കുന്നതിന് യുഡിഎഫിന് നിയമസഭയിൽ ഒരു ബിൽ അവതരിപ്പിക്കാമായിരുന്നു. സ്ഥിതി ഇങ്ങിനെയായിരിക്കേ, അധികാരത്തിൽ വന്നാൽ വിശ്വാസികൾക്ക് അനുകൂലമായി നിയമ നിർമ്മാണം നടത്തുമെന്ന പ്രഖ്യാപനത്തിൽ എന്ത് ആത്മാർത്ഥതയാണ് ഉള്ളതെന്നും സുകുമാരൻ നായർ ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: