Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

വൃദ്ധ ദമ്പതികളെ ആക്രമിച്ച പ്രതികള്‍ അറസ്റ്റില്‍, കവര്‍ച്ചയുടെ ലക്ഷ്യം പണയ പണ്ടമെടുക്കാനുള്ള പണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 9, 2021, 02:41 pm IST
in Thrissur
മതില്‍മൂലയില്‍ വൃദ്ധ ദമ്പതികളെ വീടു കയറി ആക്രമിച്ച് കവര്‍ച്ചാ ശ്രമം നടത്തിയ കേസില്‍ രണ്ടു യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു

മതില്‍മൂലയില്‍ വൃദ്ധ ദമ്പതികളെ വീടു കയറി ആക്രമിച്ച് കവര്‍ച്ചാ ശ്രമം നടത്തിയ കേസില്‍ രണ്ടു യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു

മതിലകം: മതില്‍മൂലയില്‍ വൃദ്ധ ദമ്പതികളെ വീടു കയറി ആക്രമിച്ച് കവര്‍ച്ചാ ശ്രമം നടത്തിയ കേസില്‍ രണ്ടു യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. മതിലകം പുന്നച്ചാലില്‍ മഹു എന്ന ജിഷ്ണു ( 21 ), എസ്എന്‍പുരം പൊരി ബസാര്‍ തൈക്കൂട്ടത്തില്‍ വിഷ്ണു (20) എന്നിവരെയാണ് തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ജി.പൂങ്കുഴലിയുടെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട ഡിവൈഎസ്പി ടി.ആര്‍ രാജേഷും സംഘവും അറസ്റ്റു ചെയ്തത്.

 സ്രാമ്പിക്കല്‍ ഹമീദ് (84), ഭാര്യ സുബൈദ (68) എന്നിവരാണ് ആക്രമണത്തിന് ഇരയായത്. ഞായറാഴ്ച പുലര്‍ച്ചെ രണ്ടോടെയായിരുന്നു സംഭവം. വിവരമറിഞ്ഞയുടനെ ഡിവൈഎസ്പി. അടക്കമുള്ള പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിരുന്നു. പ്രതികളെന്ന് സംശയം തോന്നിയതിനാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ ജിഷ്ണുവിനേയും വിഷ്ണുവിനേയും പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

 തുടര്‍ന്ന് പോലീസ് അന്വേഷണം നടത്തി ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലില്‍ പ്രതികള്‍ പോലീസിനോട് കുറ്റം സമ്മതിച്ചു. മതിലകത്തെ ധനകാര്യ സ്ഥാപനത്തില്‍ പണയം വച്ച വളകള്‍ തിരിച്ചെടുക്കുന്നതിന് പണം കണ്ടെത്താനായിരുന്നു പ്രതികള്‍ ആക്രമണത്തിനും കവര്‍ച്ചയ്‌ക്കും പദ്ധതിയിട്ടത്. അറസ്റ്റിലായ ജിഷ്ണുവും വിഷ്ണുവും  കഞ്ചാവിനും മദ്യത്തിനും അടിമകളാണ്.

കഥകള്‍ മാറ്റി പറഞ്ഞ് പ്രതികള്‍

പോലീസിനോട് 10-ഓളം തവണ കഥകള്‍ മാറ്റി പറഞ്ഞും കൂട്ടുകാരുടെ പേരുകള്‍ പറഞ്ഞും രക്ഷപ്പെടാനുള്ള പ്രതികളുടെ ശ്രമങ്ങള്‍ വിജയിച്ചില്ല.  കള്ള മൊഴികള്‍ ഓരോന്നായി പൊളിച്ച് ക്ഷമയോടെയുള്ള പോലീസിന്റെ ചോദ്യം ചെയ്യലില്‍ പ്രതികള്‍ക്ക് കുറ്റം സമ്മതിക്കേണ്ടി വന്നു. പ്രതികളുടെ മൊഴിയില്‍ പറഞ്ഞ ഓരോ കാര്യവും പോലീസ് കൃത്യമായി പരിശോധിച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

സമീപവാസികളായ ജിഷ്ണുവും വിഷ്ണുവും ദിവസങ്ങള്‍ക്ക് മുമ്പേ ആസൂത്രണം നടത്തിയാണ് വൃദ്ധ ദമ്പതികളെ ആക്രമിച്ചത്. ഓരാഴ്ചക്ക് മുമ്പ്  അറബാന വാടകയ്‌ക്ക് ചോദിച്ചു ഹമീദിന്റെ വീട്ടിലേക്ക് പ്രതികള്‍ പോയിരുന്നു. വീടും പരിസരവും കൃത്യമായി മനസ്സിലാക്കി വാതിലുകളുടെ ഉറപ്പ് പരിശോധിക്കാനായിരുന്നു ഇതെന്ന് പോലീസിനോട് പ്രതികള്‍ പറഞ്ഞു. ചെന്ത്രാപ്പിന്നിയില്‍ സുഹൃത്തിന്റെ വര്‍ക്ക് ഷോപ്പില്‍ അര്‍ദ്ധരാത്രി വരെ ഇരുന്നാണ് പ്രതികള്‍ കൃത്യത്തിന് തയ്യാറെടുത്തെത്തിയത്.

ആക്രമണത്തിന് വേണ്ടിയുള്ള കത്തിയും ഇലക്ട്രിക് വയറും ജിഷ്ണു തന്നെ സംഘടിപ്പിച്ചു. മോഷണത്തിനായി വീടിന്റെ മതില്‍ ചാടിയെത്തിയ പ്രതികള്‍ പിന്‍വാതില്‍ പൊളിക്കാന്‍ നടത്തിയ ശ്രമം പരാജയപ്പെടുകയായിരുന്നു. തുടര്‍ന്ന് വീടിന്റെ മുന്‍വശത്തുള്ള ഗ്രില്ലിനു മുകളിലെ ചെറിയ ദ്വാരത്തിലൂടെ വരാന്തയിലേയ്‌ക്ക് ഇറങ്ങി കോളിങ്ങ് ബെല്ലടിച്ച് ദമ്പതികളെ ഉണര്‍ത്തി. വാതിലിന്റെ ഇരുവശത്തും ഒളിച്ചു നിന്ന പ്രതികള്‍ വാതില്‍ തുറന്നയുടനെ ദമ്പതികളെ ആക്രമിച്ച് കീഴ്‌പ്പെടുത്തുകയായിരുന്നു. പ്രതികള്‍ ഹമീദിനെ ചവിട്ടി വീഴ്‌ത്തുന്നത് കണ്ട് തടയാനെത്തിയ സുബൈദയെ ഇലക്ട്രിക് വയര്‍ കഴുത്തില്‍ ചുറ്റി വലിച്ച് നിലത്തിട്ട് കത്തി കൊണ്ട് കഴുത്തിലും തലയിലും കുത്തി.

ആക്രമണം തടഞ്ഞ് കത്തിയില്‍ കയറി പിടിച്ച് സുബൈദ പ്രതികളെ ശക്തമായി എതിര്‍ത്ത് അലറി വിളിച്ചു. കറുത്ത മുണ്ട് കീറി കയ്യില്‍ ചുറ്റിയിരുന്നു. പിടിവലിയില്‍ ഇതു അഴിഞ്ഞു വീണു. സുബൈദയുടെ എതിര്‍പ്പില്‍ പകച്ചുപോയ പ്രതികള്‍ ബഹളം കേട്ട് സമീപവാസികളെത്തുമെന്ന് ഭയന്ന് വീടിന്റെ പിന്‍വാതില്‍ തുറന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവത്തില്‍ സംശയത്തിന്റെ പേരില്‍ കസ്റ്റഡിയിലെടുത്ത യുവാക്കള്‍ തന്നെയാണ് പ്രതികളെന്നത് പോലീസിന് അഭിമാനമായി.

എസ്പിയുടെ നിര്‍ദ്ദേശ പ്രകാരം  വിവിധ സംഘങ്ങളായി തിരിഞ്ഞ് സംഭവ സ്ഥലവും പരിസരവും കൃത്യമായി പരിശോധിച്ച് തെളിവുകള്‍ ശേഖരിച്ച് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതികള്‍ കുറ്റസമ്മതം നടത്തിയത്. ഇന്‍സ്‌പെക്ടര്‍മാരായ കെ.എസ് സുമേഷ്, എ.അനന്തകൃഷ്ണന്‍, പത്മരാജന്‍, അനീഷ്‌കരീം, എസ്‌ഐമാരായ കെ.എസ് സൂരജ്, ക്ലീസന്‍ തോമസ്, കെ.കെ ബാബു, എഎസ്‌ഐമാരായ ടി.ആര്‍ ജിജില്‍, പി. ജയകൃഷ്ണന്‍, വി.എസ് ഗോപി, സി.കെ ഷാജു, സി.ആര്‍ പ്രദീപ്,  സി.ഐ ജോബ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. സീനിയര്‍ സിപിഒമാരായ സൂരജ്. വി ദേവ്, കെ.ഡി രമേഷ്, ഷെഫീര്‍ ബാബു, ഇ.എസ് ജീവന്‍, പി.എം ഷാമോന്‍, അനുരാജ്, സിപിഒമാരായ കെ..എസ് ഉമേഷ്, ഷിഹാബ്, വൈശാഖ് മംഗലന്‍, എയ്ഞ്ചല്‍, വിജയ് മാധവ് എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.

Tags: arrestattackoldage
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

കൊല്ലും കൊലയുമായി പെരുമ്പാവൂരിൽ ഇതര സംസ്ഥാന തൊഴിലാളികൾ അഴിഞ്ഞാടുന്നു , യുവാവിനെ അടിച്ച് കൊന്ന പ്രതികൾ പിടിയിൽ

Kerala

യുവാവിനെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ച ശേഷം വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം, തിരുവനന്തപുരത്ത് ഒരാള്‍ പിടിയില്‍

India

മുഖ്യമന്ത്രി യോഗിയുടെ അമ്മയ്‌ക്കെതിരെ മോശം ഭാഷ ഉപയോഗിച്ച മൗലാന സലീം അറസ്റ്റിൽ: തെറ്റ് പറ്റി മാപ്പ് നൽകണമെന്ന് കൂപ്പ് കൈകളോടെ ഒടുവിൽ കുറ്റ സമ്മതം

Kerala

രഞ്ജിത് യുവനടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത് കാരവനില്‍ വച്ച്, സുഹൃത്തുക്കള്‍ക്കൊപ്പം സഞ്ചരിക്കവെ അറസ്റ്റ്

Kerala

വനിതാ കമ്മീഷന്‍ അധ്യക്ഷയ്‌ക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ച യുവാവ് അറസ്റ്റില്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കോൺഗ്രസിന്റെ സ്വയം പ്രഖ്യാപിത രാജകുമാരന് ഹാട്രിക് പരാജയവും പരാജയങ്ങളുടെ നൂറ്റാണ്ടും നേരിടേണ്ടിവരും ; രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ബോട്ടിൽ ഇരുന്ന് ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു , ചിക്കൻ ബിരിയാണി കഴിച്ച് അവശിഷ്ടങ്ങൾ പുണ്യഗംഗയിൽ എറിഞ്ഞു : പ്രതികളുടെ ജാമ്യാപേക്ഷ തള്ളി കോടതി

പഞ്ചാബിലെ ബിജെപി ഓഫീസിന് പുറത്തുള്ള സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഖാലിസ്ഥാൻ തീവ്രവാദി ഏറ്റെടുത്തു ; അന്വേഷണം ആരംഭിച്ച് എൻഐഎ

ശബരിമല സ്വര്‍ണ്ണക്കൊള്ള കത്തുന്ന കഴക്കൂട്ടത്ത് മുരളീധരന്‍ സീറ്റുറപ്പിച്ചേയ്‌ക്കുമെന്ന് പ്രവചനം

കണ്ണൂരില്‍ ക്ഷേത്രോത്സവത്തിനിടെ ആന ഇടഞ്ഞു

കോണ്‍ഗ്രസ് മുക്ത് ബീഹാറിന് തുടക്കമാവുന്നു; ആകെയുള്ള ആറ് കോണ്‍ഗ്രസ്  എംഎല്‍എമാരില്‍ നാല് പേര്‍ ബിജെപിയിലേക്ക്

എഫ്സിആര്‍എ ഭേദഗതി സംബന്ധിച്ച് പഠിച്ചു വരികയാണെന്ന് കാന്തപുരം

പാകിസ്ഥാന്റെ നെഞ്ചിൽ ഇടിമിന്നലാകാൻ INS ദുനഗിരി ഇന്ത്യൻ നാവികസേനയിലേയ്‌ക്ക്

കേരളത്തിലെ സ്വര്‍ണ്ണക്കൊള്ളയെക്കുറിച്ച് പറയാന്‍ ‘പൊന്മാന്‍’ സിനിമ ഓര്‍മ്മിപ്പിച്ച് രാജ് നാഥ് സിങ്ങ്

കൊച്ചി- സേലം പൈപ്പ് ലൈനിലെ പാചകവാതക ചോര്‍ച്ച: 3 കുടുംബങ്ങളെ ആമ്പല്ലൂരിലെ ഹോട്ടലിലേക്ക് മാറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.