തിരുവനന്തപുരം: ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് അനധികൃത നിയമനങ്ങള്‍ നടത്തിയതിന്റെ റിപ്പോര്‍ട്ട് പുറത്ത്. പത്ത് വര്‍ഷം പൂര്‍ത്തിയാക്കിയ താത്കാലിക ജീവനക്കാരെ സ്ഥിര നിയമനം നടത്താനുള്ള എല്‍ഡിഎഫ് നീക്കം പുറത്തുവന്നതിന് പിന്നാലെയാണ് യുഡിഎഫിന്റേയും ചട്ടവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ പുറത്തുവന്നത്.
ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരിക്കേ കേരളഹൗസില്‍ 38 താത്കാലിക ജീവനക്കാരെ ചട്ടം മറികടന്ന് സ്ഥിരപ്പെടുത്തിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. 10 വര്‍ഷം പൂര്‍ത്തിയാക്കാത്തവരെ സ്ഥിരപ്പെടുത്തരുതെന്ന് ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.എം. ഏബ്രഹാം പൊതുഭരണവകുപ്പ് സെക്രട്ടറി കെ.ആര്. ജ്യോതിലാലും സര്‍ക്കാരിനെ അറിയിച്ചെങ്കിലും ഇതെല്ലാം അവഗണിക്കുകയായിരുന്നു.
തിരുവനന്തപുരം ഡിസിസിയുടേയും എന്‍ജിഒ അസോസിയേഷന്റെ ശുപാര്‍ശകളിലായിരുന്നു തീരുമാനം. എന്‍. ശക്തന് ആര്. ശെല്‍വരാജ് എന്നിവരാണ് ശുപാര്‍ശ നല്‍കിയത്. രണ്ട് വര്‍ഷം കഴിഞ്ഞവരേയും സ്ഥിരപ്പെടുത്തണമെന്ന് ഇതില്‍ ശുപാര്‍ശ ചെയ്തിരുന്നു. തുടര്‍ന്ന് ഉമ്മന്‍ചാണ്ടി മന്ത്രിസഭ ഔട്ട് ഓഫ് അജണ്ടയാണ് വിഷയം പരിഗണിച്ച് ഇവര്‍ക്ക് നിയമനം നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: