ന്യൂദല്‍ഹി: മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ്-ശിവസേന-എന്‍സിപി സഖ്യമായ മഹാവികാസ് അഘാദി വിദേശത്തുനിന്നുള്ള അരാജകത്വം വിതയ്ക്കുന്ന ശബ്ദങ്ങളെ ഉയര്‍ത്തിപ്പിടിക്കുകയാണെന്ന് ബിജെപി ദേശീയാധ്യക്ഷന്‍ ജെപി നദ്ദ.
അതേ സമയം ഇന്ത്യക്കാരുടെ രാജ്യസ്നേഹം നിറഞ്ഞ ശബ്ദത്തെ പീഡിപ്പിക്കാനാണ് മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ട്വിറ്ററില്‍ നദ്ദ കുറിച്ചു. ക്രിക്കറ്റ് താരം സച്ചിന് ടെണ്ടുല്‍ക്കര്‍, വിരാട് കോലി, ഗായിക ലതാ മങ്കേഷ്കര്‍, നടന്മാരായ അക്ഷയ്കുമാര്‍, അജയ് ദേവ്ഗണ് തുടങ്ങിയവര്‍ കേന്ദ്രസര്‍ക്കാരിനെ അനുകൂലിച്ച് നടത്തിയ ട്വീറ്റുകളെക്കുറിച്ച് അന്വേഷണം നടത്തുമെന്ന മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖിന്റെ പ്രഖ്യാപനത്തോട് പ്രതികരിക്കുകയായിരുന്നു നദ്ദ.
ഈ ഇന്ത്യന്‍ താരങ്ങള്‍ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണോ കേന്ദ്രസര്‍ക്കാരിനെ പിന്തുണച്ച് ട്വീറ്റ് ചെയ്തതെന്ന കാര്യം സംസ്ഥാന ഇന്റലിജന്‍സ് ഡിപാര്‍ട്മെന്റ് അന്വേഷിക്കുമെന്നും അനില്‍ ദേശ്മുഖ് പ്രഖ്യാപിച്ചരുന്നു. സച്ചിന് ഉള്‍പ്പെടെയുള്ളവരുടെ ട്വീറ്റിന് പിന്നിലെ ബിജെപി ബന്ധം അന്വേഷിക്കാന്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടയുടനെയായിരുന്നു അനില്‍ ദേശ്മുഖ് അന്വേഷത്തിന് ഉത്തരവിട്ടതായി ഒരു ഓണ്‍ലൈന്‍ ചാനലില്‍ പ്രഖ്യാപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: