ന്യൂദല്‍ഹി: രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന കൊറോണ ബാധിതരില്‍ 70 ശതമാനവും കേരളത്തിലും മഹാരാഷ്ട്രയിലും. രാജ്യത്ത് പുതുതായി 11,831 പേര്‍ക്ക് രോഗം സ്വീകരിച്ചപ്പോള്‍ 11,904 പേര് രോഗമുക്രായതായും കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.
ഇന്ത്യയില്‍ പ്രതിദിന കോവിഡ് മരണസംഖ്യ കഴിഞ്ഞ 10 ദിവസമായി 150ല്‍ താഴെയാണ്. 10 സംസ്ഥാനങ്ങളിലും 7 കേന്ദ്രഭരണ പ്രദേശങ്ങളിലും കഴിഞ്ഞ 24 മണിക്കൂറിനിടെ മരണങ്ങള് ഒന്നും തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍, ദാമന്‍ &ദിയു, ദാദ്ര നഗര്‍& ഹവേലി, അരുണാചല്‍പ്രദേശ്, ത്രിപുര,മിസോറം, നാഗാലാന്‍ഡ്,ലക്ഷദ്വീപ്, ലഡാക്ക്, സിക്കിം, രാജസ്ഥാന്, മേഘാലയ, മധ്യപ്രദേശ്,ജമ്മുകാശ്മീര്‍, പുതുച്ചേരി, ആന്ധ്രപ്രദേശ്, ഒഡിഷ, ആസാം എന്നിവയാണ് മരണങ്ങള് റിപ്പോര്‍ട്ട് ചെയ്യപ്പെടാത്തവ.
അതേ സമയം രാജ്യത്ത് വാക്സിന് എടുത്തവരുടെ എണ്ണം 58 ലക്ഷം കവിഞ്ഞു. പ്രതിരോധ കുത്തിവെപ്പ് നല്‍കിയവരുടെ എണ്ണത്തില്‍ ഇന്ത്യ മൂന്നാംസ്ഥാനത്താണ്. 2021 ഫെബ്രുവരി 8 ന് രാവിലെ എട്ടുമണി വരെയുള്ള കണക്കുകള്‍ പ്രകാരം 58,12,362 പേരാണ് വാക്സിന് സ്വീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: