കൃഷ്ണഗിരി-ബെംഗളൂരു: നാല് വര്‍ഷത്തെ തടവിന് ശേഷം ബെഗ്ലൂരുവില്‍ നിന്നും തമിഴകരാഷ്ട്രീയത്തിലേക്ക് തോഴി ശശികല വീണ്ടും. ജയലളിതയുടെ ചിത്രത്തില്‍ പൂക്കള്‍ അര്‍പ്പിച്ചുകൊണ്ടായിരുന്നു യാത്രയുടെ തുടക്കം.
ജയലളിത സ്റ്റൈലില്‍, ജയലളിത ഏറെ കൊതിക്കുന്ന പച്ചനിറത്തിലുള്ള സാരിയുടുത്ത് 200 വാഹനങ്ങളുടെ അകമ്പടിയോടെ, എ ഐഎഡിഎംകെ കൊടി പറപ്പിച്ചായിരുന്നു തിങ്കളാഴ്ച രാവിലെ ശശികലയുടെ മടക്കം. പാര്‍ട്ടിയില്‍ ഇല്ലാത്തവര്‍ പാര്‍ട്ടിയുടെ കൊടി ഉപയോഗിക്കരുതെന്ന് കാണിച്ച് നേരത്തെ എ ഐഎഡിഎംകെ തമിഴ്നാട് പൊലീസിന് പരാതി നല്‍കിയിരുന്നു. പക്ഷെ തിങ്കളാഴ്ചത്തെ യാത്രയില്‍ ചിന്നമ്മ അതിനൊന്നും ചെവികൊടുത്തില്ല.
കര്‍ണ്ണാടകയിലെ കൃഷ്ണഗിരി ജില്ലയില്‍ അതിര്‍ത്തിഗ്രാമമായ അത്തിപ്പള്ളിയിലൂടെയായിരുന്നു തമിഴ്നാട്ടിലേക്ക് വീണ്ടും ്പ്രവേശിച്ചത്. ചിന്നമ്മയുടെ വരവിനെ അത്യാഹ്ലാദത്തോടെയാണ് പ്രവര്‍ത്തകര്‍ എതിരേറ്റത്. തംമ്പേറടിച്ചും പൂവിതളുകള്‍ വാരിവീശിയും ഉറക്കെ മുദ്രാവാക്യം മുഴക്കിയും പ്രവര്‍ത്തര്‍ എത്തിയപ്പോള്‍ ചിന്നമ്മയ്ക്ക് ചെറുപുഞ്ചിരി മാത്രം. നേരത്തെ ഹൊസൂരിലേക്കുള്ള റോഡില്‍ ഇടയ്ക്കിടെ ചിന്നമ്മയെ സ്വാഗതം ചെയ്തുള്ള വന്‍ കവാടങ്ങള്‍ ഒരുക്കിയിരുന്നു. തമിഴ്നാട്ടിലും ഉടനീളം പോസ്റ്ററുകളും കട്ടൗട്ടുകളും ഫ്ളെക്സ് ബോര്‍ഡുകളും ഒരുക്കിയിട്ടുണ്ട്.
നിമയസഭാ തെരഞ്ഞെടുപ്പിന് ഏതാനും ആഴ്ചകള്‍ മാത്രം ബാക്കിയുള്ളപ്പോഴുള്ള ചിന്നമ്മയുടെ തമിഴ്നാട്ടിലേക്കുള്ള വരവിന് ഏറെ പ്രാധാന്യമുണ്ട്. അവരെ അനുഗമിക്കുന്ന 200 വാഹനങ്ങളെ നയിക്കുന്നത് മരുമകനും അമ്മ മക്കള്‍ മുന്നേറ്റ കഴകം നേതാവ് ടിടിവി ദിനകരനാണ്.
2017 ഫിബ്രവരിയിലാണ് 66.65 കോടിയുടെ അനധികൃത സ്വത്ത് സ്മ്പാദനക്കേസില് ശശികല ജയിലിലാകുന്നത്. അന്ന് ശശികല പോയ ഒഴിവില്‍ പളനിസ്വാമി മുഖ്യമന്ത്രിപദം ഏറ്റെടുക്കുകയായിരുന്നു. പിന്നീട് പനീര്‍ശെല്‍വവുമായി ചേര്‍ന്ന് ഭരണം തുടങ്ങി.പനീര്‍ശെല്‍വത്തിന്റെ നിര്‍ദേശപ്രകാരം ശശികലയെ എ ഐഎഡിഎംകെയില്‍ നിന്നും പുറത്താക്കി. പക്ഷെ ഇപ്പോള്‍ ശശികല മടങ്ങിവരുമ്പോള്‍ പനീര്‍ശെല്‍വവും മകനും ശശികലയ്ക്ക് പിന്തുണ രഹസ്യമായി പ്രഖ്യാപിച്ചതായി അറിയുന്നു.
അതേ സമയം മുഖ്യമന്ത്രി പളനിസ്വാമിയും പാര്‍ട്ടി നേതാക്കളും ശശികലയ്ക്കെതിരായി നിലയുറപ്പിച്ചിരിക്കുകയാണ്. ഇക്കുറി നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയും എ ഐഎഡിഎംകെയും തമ്മില്‍ സഖ്യമാണെന്ന് അമിത്ഷാ പ്രഖ്യാപിച്ചിരുന്നു. എന്തായാലും ഇന്നത്തെ സ്ഥിതിയില്‍ ബിജെപിയെ വെറുപ്പിക്കാന്‍ ശശികലയ്ക്ക് കഴിയില്ല. പകരം പളനിസ്വാമിയുമായി ഒരു പരസ്യ ഏറ്റുമുട്ടല്‍ തല്ക്കാലം ഒഴിവാക്കിയേക്കൂമെന്നും കരുതുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: