മലപ്പുറം: സംസ്ഥാനത്ത് കൊവിഡ്-19 കേസുകൾ ഉയർന്ന തോതിൽ തുടരുന്നതിനിടെ മലപ്പുറം പൊന്നാനി മാറഞ്ചേരി സർക്കാർ സ്‌കൂളിലും പെരുമ്പടപ്പ് വന്നേരി സ്കൂളിലും അധ്യാപകർക്കും വിദ്യാർഥികൾക്കും കൂട്ടത്തോടെ കൊവിഡ് ബാധ സ്ഥിരീകരിച്ചു. ഒട്ടാകെ 67 അധ്യാപകർക്കും 193 വിദ്യാർത്ഥികൾക്കുമാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്.
മലപ്പുറം പൊന്നാനി മാറഞ്ചേരി സർക്കാർ സ്‌കൂളില്‍ 150 വിദ്യാർഥികൾക്കും 34 അധ്യാപകർക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്.പെരുമ്പടപ്പ് വന്നേരി സ്കൂളിലാകട്ടെ 33 അധ്യാപകരിലും 43 വിദ്യാര്‍ത്ഥികളിലും രോഗബാധയുണ്ടായി.
അധ്യാപകർക്കും വിദ്യാർഥികൾക്കും രോഗബാധ സ്ഥിരീകരിച്ചതോടെ സ്‌കൂൾ താൽക്കാലികമായി അടച്ചു. ഒരു വിദ്യാർഥിക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ മറ്റ് വിദ്യാർഥികളിൽ നടത്തിയ പരിശോധനയിലാണ് കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌തത്. പത്താം ക്ലാസ് വിദ്യാർഥികൾക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
രോഗം സ്ഥിരീകരിച്ച വിദ്യാർഥികൾക്കൊന്നും കൊവിഡ് ലക്ഷണങ്ങൾ ഉണ്ടായിരുന്നില്ലെന്നാണ് റിപ്പോർട്ടുകൾ. ഇതേ സ്‌കൂളില്‍ ഹയര്‍സെക്കൻഡറി വിദ്യാര്‍ഥികളും പഠിക്കുന്നുണ്ട്. അധ്യാപകർ ഉൾപ്പെടെയുള്ളവർക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ഇവരെയും കൊവിഡ് പരിശോധനയ്‌ക്ക് വിധേയമാക്കും.മറ്റ് അധ്യാപകരിലും കൊവിഡ് പരിശോധന നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: