ലഖ്നൗ: മഥുര ശ്രീകൃഷ്ണ ജന്മഭൂമിയില് അനധികൃതമായി നിര്‍മിച്ച മുസ്ലിം പള്ളി പൊളിച്ചു മാറ്റാന്‍ ആവശ്യപ്പെട്ട ഹര്‍ജിയില്‍ നോട്ടീസ്. ഷാഹി ഈദ്ഗാഹ് മസ്ജിദ് കമ്മിറ്റിയായ സുന്നി വഖഫ് ബോര്‍ഡിനാണ് കോടതി നോട്ടീസ് അയച്ചത്. ശ്രീകൃഷണ ജന്മഭൂമിയിലെ പള്ളി പൊളിച്ചുമാറ്റണമെന്നാവശ്യപ്പെട്ട് കേശവ്വേദ് ക്ഷേത്ര പുരോഹിതന് പവന്‍കുമാര്‍ ശാസ്ത്രിയാണ് ഹര്‍ജി നല്‍കിയത്.
ക്ഷേത്ര ഭൂമി അനധികൃതമായി കയ്യേറിയാണ് മസ്ജിദ് നിര്‍മിച്ചത്. അതിനാല്‍ പൊളിച്ചു നീക്കണംഎന്നതായിരുന്നു ആവശ്യം. സിവില്‍ കോടതിയില്‍ കഴിഞ്ഞ ദിവസം ഹര്‍ജി പരിഗണിച്ച് വാദം കേള്‍ക്കുകയും മസ്ജിദ് കമ്മിറ്റിക്ക് നോട്ടീസ് നല്‍കുകയുമായിരുന്നു.
അടുത്ത മാസം എട്ടിന് വിശദമായ വാദം കേള്‍ക്കും. ശ്രീകൃഷ്ണ ക്ഷേത്ര കോംപ്ലക്സില്‍ 13.37 ഏക്കര്‍ ഭൂമിയിലാണ് മസ്ജിദ് സ്ഥിതിചെയ്യുന്നത്. ഇത് ക്ഷേത്രത്തിനായി തന്നെ തിരിച്ചു നല്‍കണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്.
ശ്രീകൃഷ്ണ ജന്മഭൂമിയുടെ ചരിത്രം ഇവിടെ വായിയ്ക്കാം
പ്രതികരിക്കാൻ ഇവിടെ എഴുതുക: