തിരുവനന്തപുരം: ആളുകള്‍ ഹിന്ദുക്കളായി ജനിച്ച് വളരുന്ന സമൂഹത്തില്‍ വിശ്വാസികളെ ആദരിച്ച് മുന്നേറാനേ ഏത് പാര്‍ട്ടിക്കും കഴിയൂ എന്ന സിപിഎം നേതാവ് എം.ഗോവിന്ദന്റെ പ്രസ്താവന അവസരവാദപരമാണെന്ന് ബിജെപി നേതാവ് കെ. സുരേന്ദ്രന്.
കെഎസ്ടിഎ സമ്മേളനത്തില്‍ പ്രസംഗിക്കുമ്പോഴായിരുന്നു സിപിഎം നേതാവ് എം. ഗോവിന്ദന്റെ വിവാദ പ്രസംഗം. ‘കമ്മ്യൂണിസം തന്നെ ചവറ്റുകൊട്ടയിലെറിഞ്ഞ സാഹചര്യമാണെന്നും വൈരുദ്ധ്യാത്മക ഭൗതികവാദം പ്രായോഗികമല്ലെന്നും എം. ഗോവിന്ദന് പറഞ്ഞു.
സമ്പന്ന ബൂര്‍ഷ്വാവര്‍ഗ്ഗത്തിന്റെ പിടിയിലാണിന്ന് സിപിഎം. ജനാധിപത്യവിപ്ലവം നടക്കാത്ത രാജ്യമാണ് ഇന്ത്യയും ഭൂപ്രഭുത്വം അവസാനിക്കാത്ത നാടാണിതെന്നും ഗോവിന്ദന് പറഞ്ഞു. സിപിഎം ആശയത്തെ ബലികഴിക്കുന്ന സമീപനമാണ് ഗോവിന്ദന് മാഷുടേതെന്നും കെ. സുരേന്ദ്രന് പറഞ്ഞു. ഇപ്പോള്‍ നാല് വോട്ടിന് വേണ്ടി സ്വന്തം പ്രത്യശാസ്ത്രത്തെപ്പോലും തള്ളിപ്പറയാനും മടിയില്ലെന്നും സുരേന്ദ്രന് കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: