ന്യൂദല്‍ഹി: ഇന്ത്യയുടെ കാര്യങ്ങളില്‍ പുറത്തുള്ളവര്‍ കാഴ്ചക്കാരായാല്‍ മതിയെന്നും ഇടപെടേണ്ടതില്ലെന്നുമുള്ള ട്വീറ്റില്‍ ക്രിക്കറ്റ് താരം സച്ചിന് ടെണ്ടുല്‍ക്കറെ ഉപദേശിച്ച് ശരദ് പവാര്‍ നടത്തിയ പ്രസ്താവനയ്ക്കെതിരെ സൈബര്‍ ലോകത്ത് വലിയ പ്രതിഷേധം. ഇടനിലക്കാരുടെ സമരത്തെ പിന്തുണച്ചുള്ള പോപ് താരം റിഹാന്നയുടെയും പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ ത്യൂന്ബെയുടെയും ട്വീറ്റുകള്‍ക്കെതിരെ ഇന്ത്യയിലെ നിരവധി സെലിബ്രിറ്റികള്‍ രംഗത്ത് എത്തിയിരുന്നു.
‘ഇന്ത്യയുടെ പരമാധികാരത്തില്‍ വിട്ടുവീഴ്ച ചെയ്യാനാകില്ല. ബാഹ്യശക്തികള്‍ക്ക് കാഴ്ചക്കാരാകാം. പങ്കാളികളാകരുത്. ഇന്ത്യക്കാര്‍ക്ക് ഇന്ത്യയെ അറിയാം. ഇന്ത്യക്കുവേണ്ടി തീരുമാനമെടുക്കും. നമുക്ക് ഒരു രാഷ്ട്രമായി ഒന്നിച്ചു നിലകൊള്ളാം’- ഇതായിരുന്നു സച്ചിന്റെ ട്വീറ്റ്. സച്ചിന്റെ ട്വീറ്റിനോട് ശനിയാഴ്ച ശരദ് പവാര്‍ നടത്തിയ പ്രതികരണം ഇങ്ങനെയായിരുന്നു:’ അവര്‍(ഇന്ത്യന്‍ സെലിബ്രിറ്റികള്‍) എടുത്ത നിലപാടിനോട് പലരും രൂക്ഷമായി പ്രതികരിച്ചിട്ടുണ്ട്. മറ്റ് ഏതെങ്കിലും മേഖലയെക്കുറിച്ച് സംസാരിക്കുമ്പോള്‍ ജാഗ്രത പുലര്‍ത്താന്‍ ഞാന്‍ സച്ചിനെ ഉപദേശിക്കും’.-പവാര്‍ പറഞ്ഞു.
എന്നാല്‍ പൊതിഞ്ഞുള്ള ഭീഷണിയായയാണ് എന്‍സിപി അധ്യക്ഷന്റെ വാക്കുകളെ സമൂഹമാധ്യമങ്ങളില്‍ വിശേഷിപ്പിച്ചത്. ‘മഹാരാഷ്ട്രയുടെ അധികാരത്തില്‍ ശരദ് പവാറുണ്ട്. ഒരു വിഷയത്തില്‍ അഭിപ്രായം പറയാനുള്ള അവകാശം ഉപയോഗിക്കുന്നതിന് ഇവിടെ അദ്ദേഹം സംസ്ഥാനത്ത് താമസിക്കുന്ന ഒരാളെ പരസ്യമായി ഭീഷണിപ്പെടുത്തുന്നു’വെന്ന് ബ്ലൂക്രാഫ്ട് ഡിജിറ്റല്‍ ഫൗണ്ടേഷന് സിഇഒ അഖിലേഷ് മിശ്ര ട്വീറ്റ് ചെയ്തു.
ഭീകരവാദികള്‍ക്കും വിഘടനവാദികള്‍ക്കും വേണ്ടി പ്രചാരണം നടത്തുന്ന ദേശവിരുദ്ധരെയും ഇടതരെയും അര്‍ബര്‍ നക്സലുകളുടെയും മോദിയോ അമിത് ഷായോ, മറ്റ് ബിജെപി നേതാക്കളോ ഭീഷണിപ്പെടുത്തിയതായി കേട്ടിട്ടുണ്ടോ?. പക്ഷെ ഇവിടെ ഇന്ത്യക്ക് അനുകൂലമായി നിലപാട് സ്വീകരിച്ച സച്ചിനെ പവാര്‍ ഭീഷണിപ്പെടുത്തുന്നു. ആരാണ് ഫാസിസ്റ്റ് എന്നും മറ്റൊരാള്‍ ചോദിക്കുന്നു.
2006-ല്‍ ചാംപ്യന്‍ ട്രോഫി സമ്മാനിച്ചശേഷം ശരദ് പവാറിനെ ഓസ്ട്രേലിയന്‍ ടീം അംഗങ്ങള്‍ തള്ളി വേദിക്ക് പുറത്താക്കാന്‍ ശ്രമിച്ചത് ഓര്‍മിപ്പിച്ചായിരുന്നു മറ്റൊരാളുടെ പരിഹാസം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: