ന്യൂദല്‍ഹി : കുട്ടികള്‍ക്കായുള്ള കോവിഡ് പ്രതിരോധ വാക്സിന് പരീക്ഷണം ഈമാസം അവസാനത്തോടെ ആരംഭിക്കുമെന്ന് ഭാരത് ബയോടെക്. വാക്സിന് പരീക്ഷണം ആരംഭിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ അനുമതി ലഭിച്ചതായും അധികൃതര്‍ പറഞ്ഞു.
കൊവാക്സിന് രണ്ട് വയസ്സുമുതല്‍ 18 വയസ്സുവരെ പ്രായമുള്ളവരിലാണ് അടുത്തഘട്ടം പരീക്ഷിക്കുന്നത്. ഇതിനായുള്ള നടപടികള്‍ക്ക് തുടക്കമിട്ടതായു ഭാരത് ബയോടെക് അറിയിച്ചു. രാജ്യത്ത് നിലവില്‍ കൊവാക്സിനും സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കോവിഷീല്ഡിലുമാണ് അടിയന്തിര അനുമതി ലഭിച്ചിരിക്കുന്നത്. കുട്ടികള്‍ക്കായുള്ള വാക്സിന് പരീക്ഷണം രണ്ടു മാസം വരെ നീണ്ടുനിന്നേക്കാം.
രാജ്യത്തെ വാക്സിന് വിതരണം മൂന്നാംഘട്ടം മാര്‍ച്ചില്‍ തുടക്കമിടും. അമ്പത് വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കും ഗുരുതര ആരോഗ്യ പ്രശ്നം ഉള്ളവര്‍ക്കുമാണ് ഈ ഘട്ടത്തില്‍ വാക്സിന് വിതരണം ചെയ്യുക. ഇതിന്റെ ഭാഗമായി വാക്സിന് വിതരണം വേഗത്തിലാക്കാന്‍ സംസ്ഥാനങ്ങളോടും കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്.
ആദ്യഘട്ടത്തില്‍ രാജ്യത്തെ കോവിഡ് പ്രതിരോധത്തിന്റെ മുന്നണി പോരാളികളായ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നല്കിയ ശേഷം 50 വയസിന് മുകളിലുള്ളവര്‍ക്ക് നല്‍കാനാണ് കേന്ദ്ര തീരുമാനം. തെരഞ്ഞെടുപ്പുകള്‍ക്ക് മുമ്പ് തന്നെ ഈ ഘട്ടം തുടങ്ങും. അതിനു ശേഷമാണ് കുട്ടികള്‍ക്ക് വാക്സിന് നല്കിത്തുടങ്ങുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: