ന്യൂദല്‍ഹി: ഇത്തവണത്തെ ഐപിഎല്‍ താരലേലത്തിന് പേര് രജിസ്റ്റര്‍ ചെയ്ത് ഇതിഹാസതാരം സച്ചിന് ടെന്‍ഡുല്‍ക്കറുടെ മകന് അര്ജുന് ടെന്‍ഡുല്‍ക്കറും.
20 ലക്ഷം രൂപയാണ് 21കാരനായ അര്‍ജുന്റെ അടിസ്ഥാന വില. ഇടംകയ്യന്‍ പേസ് ബോളറായ അര്ജുന്, സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ മുംബൈ ടീമിനായി കളിച്ചിരുന്നു.
814 ഇന്ത്യന്‍ താരങ്ങളും 283 വിദേശതാരങ്ങളുമടക്കം 1097 പേരാണ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍നിന്നു ബിസിസിഐ അന്തിമ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നവരാണ് ലേലത്തിനുണ്ടാവുക. ചെന്നൈയില്‍ ഫെബ്രുവരി 18-നാണ് താര ലേലം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: