ന്യൂദല്‍ഹി: പത്ര മാധ്യമങ്ങളിലൂടെയുള്ള മികച്ച ശാസ്ത്ര പ്രചാരണത്തിന് ഭാരത സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ദേശീയ പുരസ്കാരം ഡോ. അനില്‍ കുമാര്‍ വടവാതൂരിന്.ജന്മഭൂമി വരാദ്യത്തിലെ ‘ശാസ്ത്ര വിചാരം’ ശാസ്തകോളം പരിഗണിച്ചാണ് അവാര്‍ഡ്. രണ്ടു ലക്ഷം രൂപയും ശില്‍പ്പവും പ്രശംസാ പത്രവുമാണ് പുരസ്കാരം.
ദേശീയ ശാസ്ത്ര ദിനമായ ഫെബ്രുവരി 28 ന് അവാര്‍ഡ് സമ്മാനിക്കും. കോട്ടയത്തെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാസ്സ് കമ്മ്യൂണിക്കേഷന്‍ റീജിയണല്‍ ഡയറക്ടര്‍ ആണ് ഡോ. അനില്‍കുമാര്‍.
13 വര്‍ഷമായി ജന്മഭൂമി വരാദ്യത്തില്‍ ‘ശാസ്ത്ര വിചാരം’ എന്ന കോളം എഴുതുന്നത് അനില്‍ കുമാറാണ്. രാജ്യത്തെ പ്രാദേശിക ഭാഷകളില്‍ മുടക്കമില്ലാതെ പ്രസിദ്ധീകരിച്ചു വരുന്ന ഏറ്റവും ദൈര്‍ഖ്യമേറിയ സയന്‍സ് കോളമാണിത്.
മികച്ച സയന്‍സ് റിപ്പോര്‍ട്ടിങ്ങിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഈ വര്‍ഷത്തെ പുരസ്കാരവും ഡോ. അനില്‍കുമാറിനായിരുന്നു. മലയാള ശാസ്ത്ര പത്രപ്രവര്‍ത്തനത്തിന് ഈ ദേശീയ പുരസ്കാരം ആദ്യ മായാണ് ലഭിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: