ആയൂര്‍: കൊട്ടാരക്കര സബ്ബ് ഗ്രൂപ്പിലെ അറയ്ക്കല്‍ ദേവീക്ഷേത്രത്തിലെ അഴിമതി ചോദ്യം ചെയ്ത ജീവനക്കാരന് ശാന്തിക്കാരന്റെ ക്രൂരമര്‍ദ്ദനം. മര്‍ദ്ദനമേറ്റ ദേവസ്വം ജീവനക്കാരനെ ബോര്‍ഡ് സ്ഥലം മാറ്റി. അറയ്ക്കല്‍ ദേവീക്ഷേത്രത്തില്‍ ശാന്തിക്കാര്‍ പാരമ്പര്യമായി പൂജ ചെയ്തുവരുന്നവരാണ്. ദേവസ്വം ബോര്‍ഡ് ഏറ്റെടുത്ത ശേഷവും ഇതാണ് പതിവ്.
ക്ഷേത്രത്തില്‍ വഴിപാടുകള്‍ക്കും പൂജകള്‍ക്കും രസീത് വയ്ക്കുകയും കണക്കുകള്‍ സൂക്ഷിക്കുകയും ചെയ്യുന്നത് കാരാഴ്മ ശാന്തിക്കാരന് തടഞ്ഞതാണ് പ്രശ്നങ്ങള്‍ക്ക് കാരണം. ക്ഷേത്രത്തില്‍ സമര്‍പ്പിക്കുന്ന സ്വര്‍ണം, വെള്ളി ആഭരണങ്ങള്‍ ദേവസ്വം ഓഫീസിലേയ്ക്ക് കൊടുക്കേണ്ടതും കണക്കുകള്‍ സൂക്ഷിക്കേണ്ടതുമാണ്. എന്നാല്‍ ഇത് അറയ്ക്കല്‍ ക്ഷേത്രത്തില്‍ ശാന്തിക്കാര്‍ ഇത് അനുവദിക്കുന്നില്ലായെന്നാണ് ആരോപണം.
അടുത്തിടെ സ്വര്‍ണം കളവ് പോയതിന് സബ്ഗ്രൂപ്പ് ഓഫീസറും ശാന്തിക്കാരനും സസ്പന്ഷനില് ആയെങ്കിലും ശാന്തിക്കാരന് ക്ഷേത്രത്തില്‍ വീണ്ടും നിയമിതനായി. ഇതിന്റെ പേരില്‍ വിരമിച്ച സബ്ഗ്രൂപ്പ് ഓഫീസറുടെ ആനുകൂല്യങ്ങള്‍ തടഞ്ഞു വച്ചിരിക്കുകയുമാണ്. ദേവസ്വം ബോര്‍ഡിലെ രാഷ്ട്രീയ അതിപ്രസരവും അഴിമതിയുമാണ് ഈ അതിക്രമങ്ങള്‍ക്ക് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
ക്ഷേത്രങ്ങളെ തകര്‍ക്കുന്ന ജീവനക്കാര്‍ ഏത് രാഷ്ട്രീയ പാര്‍ട്ടിയുടെ തണലിലായാലും പുറത്താക്കണമെന്നാവശ്യപ്പെട്ട് ഭക്തജനങ്ങള്‍ രംഗത്തെത്തിക്കഴിഞ്ഞു. ക്ഷേത്രത്തിലെ അഴിമതിക്കെതിരെ ഹിന്ദു ഐക്യവേദിയും പ്രതിഷേധവുമായി രംഗത്തുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: