കൊല്ലം: മലയാളത്തിലെ എഴുത്തുകാര്‍ക്ക് പ്രതീക്ഷയും ആശ്രയവുമായിരുന്ന സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം രാഷ്‌ട്രീയ താല്പര്യങ്ങളുടെ താവളമായി അധ:പതിക്കരുതെന്ന് തപസ്യ കലാ സാഹിത്യ വേദി ജില്ലാസമിതി.
മലയാളത്തിലെ ലബ്ധപ്രതിഷ്ഠരായ എഴുത്തുകാര്‍ പല കാലങ്ങളിലായി സാരഥ്യം വഹിക്കുകയും എഴുത്തിന്റെയും വായനയുടെയും രംഗത്ത് ജനകീയതയും സ്വീകാര്യതയും കൈവരുത്തുകയും ചെയ്ത സംഘത്തിന്റെ ഇന്നത്തെ സ്ഥിതി അക്ഷരങ്ങളെ സ്‌നേഹിക്കുന്നവരെ തീര്‍ത്തും അസ്വസ്ഥരാക്കുന്നു. എഴുത്തുകാരുടെ താല്പര്യങ്ങള്‍ക്കും വായനക്കാരുടെ ആവശ്യങ്ങള്‍ക്കുമപ്പുറം നിക്ഷിപ്ത താല്പര്യങ്ങളെ സംരക്ഷിക്കാന്‍ ശ്രമിക്കുന്ന സംഘം നടത്തിപ്പുകാരുടെ നടപടികള്‍ക്കെതിരെ മലയാളത്തിലെ പ്രമുഖ സാംസ്‌കാരിക പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം പരസ്യവിമര്‍ശനവുമായി രംഗത്തുവന്നത് ഈ പ്രസ്ഥാനത്തിന് വന്നുചേര്‍ന്ന ജീര്‍ണതയെയാണ് സൂചിപ്പിക്കുന്നത്.
സാഹിത്യസംഘത്തെ സ്ഥാപിത താല്പര്യക്കാരുടെ സ്വാധീനത്തില്‍ നിന്ന് സ്വതന്ത്രമാക്കണമെന്നും തപസ്യ ജില്ലാ സമിതി ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് എസ്. രാജന്‍ബാബുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മണി. കെ ചെന്താപ്പൂര്, കല്ലട ഷണ്‍മുഖന്‍, ആര്‍.അജയകുമാര്‍, രവികുമാര്‍ ചേരിയില്‍, വീണ പി.നായര്‍, രജനിഗിരീഷ്, ഡോ.അജിത്ത് ശ്രീധരന്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: