തിരുവനന്തപുരം: കേരളത്തില്‍ കോവിഡ് വ്യാപനം കുറയുന്നില്ല. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ സംസ്ഥാനത്തിന് നിര്‍ദ്ദേശം നല്കി കേന്ദ്രം. സംസ്ഥാനത്തെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി എത്തിയ കേന്ദ്ര വിദഗ്ധ സമിതി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം അറിയിച്ചത്.
മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ പരിശോധനകളുടെ എണ്ണം കുറവായതാണ് കൊറോണ വൈറസ് ഇത്രയും വ്യാപകമാകാനുള്ള കാരണമെന്നാണ് വിലയിരുത്തല്‍. നിലവിലെ സാഹചര്യങ്ങളില്‍ രോഗവ്യാപനം ഇനിയും കൂടുമെന്നാണ് കേന്ദ്രസംഘത്തിന്റെ നിരീക്ഷണം.
കോവിഡ് ആദ്യഘട്ടങ്ങളില്‍ രോഗ നിയന്ത്രണത്തില്‍ ഒന്നാം സ്ഥാനത്താണെന്ന് സംസ്ഥാന സര്‍ക്കാര്‍ അവകാശപ്പെട്ടിരുന്ന കേരളമാണ് ഇപ്പോള്‍ രോഗ വ്യാപനത്തില്‍ രാജ്യത്ത് ഏറ്റവും മുന്‍പന്തിയിലുള്ളത്. ലോക്ഡൗണില്‍ ഇളവുകള്‍ വരുത്തിയത് കേരളത്തില്‍ പാളിയെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ വിലയിരുത്തല്‍. കൂടാതെ വൈറസ് സ്ഥിരീകരിച്ച വ്യക്തികളുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരെ നിരീക്ഷിക്കുന്നതിലും വീഴ്ച വന്നിട്ടുണ്ട്. ഇതും രോഗവ്യാപനം ഉയരാന്‍ കാരണമായി.
കേരളത്തില്‍ ഓണാഘോഷത്തിന് പിന്നാലെ തുടങ്ങിയ രോഗവ്യാപന തോത് തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഇരട്ടിക്കുകയായിരുന്നു. നേരത്തെ രണ്ട് തവണ കേന്ദ്ര സംഘം കേരളത്തിലെ സ്ഥിതിഗതികള്‍ നിയന്ത്രിക്കുന്നതിനായി എത്തിയിരുന്നു. എന്നാല്‍ ഇത്രത്തോളം രോഗവ്യാപനം ഉണ്ടായിരുന്നില്ല.
സംസ്ഥാനത്തെ നിയന്ത്രണങ്ങള്‍ ഇനിയും കടുപ്പിക്കേണ്ടതുണ്ടെന്നാണ് വിദഗ്ധ സംഘം മുന്നോട്ട് വെച്ച നിര്‍ദ്ദേശം. എങ്കില്‍ മാത്രമേ രോഗവ്യാപന നിരക്ക് ഇനിയെങ്കിലും കുറയ്ക്കാന്‍ സാധിക്കൂവെന്നാണ് വിലയിരുത്തല്‍. കേരളത്തിലെ കോവിഡ് രോഗികളുടെ എണ്ണം ഉയര്‍ന്നതിനെ തുടര്‍ന്ന് സംസ്ഥാനത്ത് അധികം വാക്സിനും കേന്ദ്രസര്‍ക്കാര്‍ ലഭ്യമാക്കിയിരുന്നു.
കേരളത്തോടൊപ്പം മഹാരാഷ്ട്രയിലും കേന്ദ്ര സംഘം സന്ദര്‍ശനം നടത്തുന്നുണ്ട്. ഇന്ത്യയിലെ മൊത്തം കോവിഡ് രോഗികളുടെ എണ്ണത്തില്‍ 70 ശതമാനം കേരളത്തിലും മഹാരാഷ്ട്രയിലുമാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ വിദഗ്ധ സമിതിയെ അയച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: