ന്യൂദല്‍ഹി: ഖാലിസ്ഥാന്‍ വാദികള്‍ തുടങ്ങിവെച്ച സിഖ് തീവ്രവാദ സംഘടനയായ പോയറ്റിക് ജസ്റ്റിസ് ഫൗണ്ടേഷന് മോദിയെയും യോഗിയെയും തകര്‍ക്കാനാണ് ലക്ഷ്യമിടുന്നതെന്ന് വിദഗ്ധരുടെ വിലയിരുത്തല്‍.
നേരത്തെ ഈ സംഘടന സാമൂഹ്യമാധ്യമങ്ങള്‍ വഴി എന്തൊക്കെയാണ് കാര്‍ഷികസമരത്തിലൂടെ ലക്ഷ്യമാക്കുന്നതെന്ന് പ്രചരിപ്പിച്ചിരുന്നു. അതില്‍ കാര്‍ഷിക ബില്‍ ഇല്ലാതാക്കുക എന്നതിനൊപ്പം ഇന്ത്യയുടെ യോഗ- ചായ പ്രതിച്ഛായയെ തകര്‍ക്കണമെന്നും ആഹ്വാനം ചെയ്യുന്നു. ജനവരി 26ന് ഇന്ത്യയുടെ പ്രതിച്ഛായ പ്രവാസി ഇന്ത്യന്‍ സമൂഹത്തിനിടയില്‍ തകര്‍ക്കാനും ഈ സംഘടന ലക്ഷ്യമാക്കുന്നു. കനേഡിയന്‍ പൗരനും ഖലിസ്ഥാന്‍ വാദിയുമായ മോ ദലിവാലും കാനഡയില്‍ തന്നെയുള്ള ഖാലിസ്ഥാനെ പിന്തുണയ്ക്കുന്ന അനിതാ ലാലും ചേര്‍ന്നാണ് പോയറ്റിക് ജസ്റ്റിസ് ഫൗണ്ടേഷന് എന്ന സംഘടനയ്ക്ക് രൂപം നല്‍കിയത്.
എന്താണ് ഇന്ത്യയുടെ പ്രതിച്ഛായയായ ചായയും യോഗയും? ചായ എന്ന വാക്ക് മോദിയുമായി പല വിധത്തിലും ഇഴുകിച്ചേര്‍ന്നു നില്ക്കുന്ന വാക്കാണ്. ഒരിയ്ക്കല്‍ ഒരു ചായ വില്പനക്കാരനായിരുന്നു മോദിയെന്നത് മാത്രമല്ല. മോദിയെ പരിഹസിക്കാന്‍ കൂടി പ്രതിപക്ഷം ഉപയോഗിച്ച പദമാണ് ചായ. മോദിയെ ചായ് വാല എന്ന് വിളിച്ചുള്ള പരിഹാസം മറക്കാറായിട്ടില്ല. ചായ ഇന്ത്യയുടെ ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ട ഉല്പന്നമാണെങ്കിലും അതിന്റെ ഇന്ത്യയുടെ പ്രതിച്ഛായയുമായി ഒരു നിലയ്ക്കും ബന്ധപ്പെടുത്താന്‍ കഴിയില്ല. അതിനര്‍ത്ഥം പോയററിക് ജസ്റ്റിസ് ഫൗണ്ടേഷന് എന്ന ഖാലിസ്ഥാന്‍ വാദസംഘടനയുടെ ലക്ഷ്യം മോദി തന്നെയെന്ന് വേണം കരുതാന്‍.
യോഗ എന്ന വാക്കും മോദിയുമായി ഏറെ ബന്ധപ്പെട്ട് കിടക്കുന്ന പദമാണ്. കാരണം യോഗയെ ലോകമെങ്ങും പ്രചരിപ്പിക്കാന്‍ മോദി നടത്തിയ പരിശ്രമങ്ങള്‍ വലുതാണ്. പക്ഷെ ഇവിടെ യോഗ എന്ന പദം ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ഉദ്ദേശിച്ചുകൊണ്ടുള്ളതാണെന്ന് വിലയിരുത്തപ്പെടുന്നു.
ലോകമെങ്ങുമുള്ള സ്വതന്ത്ര വാദികളുടെ ഏറ്റവും വലിയ ഭീഷണി ഇന്ത്യയില്‍ പ്രധാനമന്ത്രി മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ആണ്. കരുത്തനായ യോഗി തന്നെയാണ് അമിത് ഷായും മോദിയും കഴിഞ്ഞാല്‍ ഇന്ത്യയുടെ നേതാവായി ഉയര്‍ന്ന് വരാന്‍ പോകുന്നത്. അപ്പോള്‍ മോദിയോടൊപ്പം യോഗിയുടെ പ്രതിച്ഛായയും കൂടി തകര്‍ക്കുന്നത് വഴി ഇന്ത്യയെയും ഇന്ത്യയുടെ ബിജെപി സര്‍ക്കാരിനെയും നശിപ്പിക്കാനാണ് ഖാലിസ്ഥാന്‍ വാദികള്‍ ലക്ഷ്യമിടുന്നതെന്ന് വേണം കരുതാന്‍.
സ്വീഡനിലെ പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തുന്‍ബര്‍ഗും ട്വിറ്ററില്‍ പങ്ക് വെച്ച ആദ്യ സന്ദേശത്തിലും പോയറ്റിക് ജസ്റ്റിസ് ഫൗണ്ടേഷന് നല്‍കിയതെന്ന് കരുതപ്പെടുന്ന പോയിന്റുകള്‍ തന്നെയാണുള്ളത്. ജനവരി 26ന്റെ സമരവും യോഗ-ചായ എന്ന ഇന്ത്യയുടെ പ്രതിച്ഛായ ആഗോള തലത്തില്‍ തന്നെ തകര്‍ക്കുന്നതിനെക്കുറിച്ചും പറയുന്നുണ്ട്. അതായത് കര്‍ഷകസമരം വഴി കര്‍ഷകരെ സഹായിക്കലല്ല പകരം പ്രതിപക്ഷപാര്‍ട്ടികളും കമ്മ്യൂണിസ്റ്റുകളും തീവ്രഇസ്ലാമിക ശക്തികളും ഖാലിസ്ഥാന്‍ വാദികളും ചേര്‍ന്ന് ആഗോള തലത്തില്‍ മോദിയെയും യോഗിയെയും തകര്‍ക്കലാണ്. മോദിയുടെയും യോഗിയുടെയും പ്രതിച്ഛായ തകര്‍ക്കുക വഴി ഇന്ത്യയിലെ ബിജെപി ഭരണത്തെ തന്നെ അട്ടിമറിക്കുകയാണ് ഈ തീവ്രവദാകളുടെ ലക്ഷ്യമെന്ന് വേണം കരുതാന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: