ന്യൂദല്‍ഹി: തീവ്രവാദികളില്‍ നിന്ന് കാശ്മീരിനെ മോചിപ്പിച്ചതോടെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ പുനസ്ഥാപിച്ചു. 18 മാസങ്ങള്‍ക്ക് ശേഷമാണ് ഇന്റര്‍നെറ്റ് സേവനങ്ങള്‍ കാശ്മീരില്‍ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്. ജമ്മുകശ്മീരിന് പ്രത്യേക പദവി അനുവദിച്ചിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം ആദ്യമായാണ് ഇന്ന് 4ജി സേവനങ്ങള്‍ തിരിച്ചെത്തിയത്. 4ജി സേവനങ്ങള്‍ പുനസ്ഥാപിക്കപ്പെട്ടതായി ഇന്ന് വൈകീട്ട് ജമ്മു കശ്മീര്‍ സര്‍ക്കാര്‍ വക്താവ് രോഹിത് കന്സിലാണ് അറിയിച്ചത്.
രാജ്യത്തിനെതിരെ പ്രവര്‍ത്തിക്കുന്ന കാശ്മീരിലെ അക്രമികളെ വേരറുക്കാനായാണ് ആര്‍ട്ടിക്കിള്‍ 370 കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കിയത്. ഇതേ തുടര്‍ന്ന് 2019 ആഗസ്റ്റ് അഞ്ചു മുതല്‍ കശ്മീരില്‍ 4ജി സേവനങ്ങള്‍ ലഭ്യമായിരുന്നില്ല. മതവാദികള്‍ കലാപം നടത്താതിരിക്കാനും തീവ്രവാദികള്‍ ദുരുപയോഗം ചെയ്യുന്നത് തടയാനുമാണ് മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കിയത്. വാലിയില്‍ നിന്ന് തീവ്രവാദികളെ സൈന്യത്തിന്റെ സഹായത്തോടെ തുടച്ച് നീക്കിയതോടെയാണ് ഇന്നു വൈകിട്ട് ഇന്റര്‍നെറ്റ് സേവനങ്ങള്‍ പുനസ്ഥാപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: