Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ആത്മവിസ്മരണത്തിന് ഇടം നല്‍കരുത്

വിവേകചൂഡാമണി

സ്വാമി അഭയാനന്ദ by സ്വാമി അഭയാനന്ദ
Feb 5, 2021, 07:09 pm IST
in Samskriti

ശ്ലോകം 285

പ്രതീതിര്‍ജീവ ജഗതോഃ  

സ്വപ്‌നവദ്ഭാതി യാവതാ

താവന്നിരന്തരം വിദ്വന്‍  

സ്വാദ്ധ്യാസാപനയം കുരു

ജീവജഗത്തുക്കളുടെ പ്രതീതി, സ്വപ്‌നം പോലെ നിലനില്‍ക്കുന്നിടത്തോളം കാലം അറിവുള്ളയാള്‍ സ്വന്തം അദ്ധ്യാസത്തെ നീക്കം ചെയ്യണം.

ഈ ശ്ലോകത്തെ രണ്ട് തരത്തില്‍ വ്യാഖ്യാനിക്കാറുണ്ട്. ജീവ ജഗത്തുക്കളുടെ പ്രതീതി സ്വപ്‌നാനുഭവങ്ങളെപ്പോലെയെങ്കിലും നിലനില്‍ക്കുന്ന കാലത്തോളം അദ്ധ്യാസ നിരാസം തുടരണമെന്ന് ചിലര്‍ പറയുന്നു.

എന്നാല്‍ മറ്റ് ചിലര്‍ പറയുന്നത് ജീവജഗത്തുക്കള്‍ കേവലം സ്വപ്‌നത്തിലെന്ന പോലെ മാത്രം പ്രതീതമാകുമ്പോള്‍ അദ്ധ്യാസനിരാസം എന്ന അഭ്യാസത്തെ നിര്‍ത്താമെന്നാണ്.

ജീവജഗത് പ്രതീതി സ്വപ്‌നം പോലെയെങ്കിലും അഭ്യാസം നിര്‍ത്തരുതെന്നും സാധകന്‍ സമാധിയില്‍ ലയിക്കും വരെ അഭ്യാസം തുടരണമെന്നുമാണ് ഒരു കൂട്ടര്‍ പറയുന്നത്.

ഈ രണ്ട് പക്ഷവും നമ്മുടെ സംസ്‌കാരം അംഗീകരിക്കുന്നുണ്ട്. ആത്മസാക്ഷാത്കാരം നേടിയ മഹാത്മാക്കള്‍ സമൂഹത്തിലേക്കിറങ്ങി വന്ന് ലോകസേവ ചെയ്യുന്നത് കാണാം. സാക്ഷാത്കാര ശേഷവും ലോകത്തെ അവര്‍ കാണുന്നുണ്ട്.അപ്പോഴും സ്വപ്‌നം പോലെ മിഥ്യയാണ് ലോകം എന്ന് അവര്‍ക്ക് ബോധമുണ്ട്. കാരക പുരുഷന്‍മാര്‍ എന്നാണ് അവരെ വിളിക്കുക.ശ്രീരാമന്‍, ശ്രീകൃഷ്ണന്‍, ജനക രാജാവ്, ശങ്കരാചാര്യര്‍ തുടങ്ങിയവര്‍ ഇതിനുദാഹരണമാണ്.

രണ്ടാമത്തെ കൂട്ടര്‍ എപ്പോഴും ധ്യാനിച്ചിരിക്കുന്നവരാണ്. അവര്‍ക്ക് ദൈ്വത പ്രതീതിയില്ല. എപ്പോഴെങ്കിലും ജഗത്ത് പ്രതീതിയുണ്ടായാല്‍ അവര്‍ മനസ്സിനെ അടക്കി ബ്രഹ്മാകാരവൃത്തിയില്‍ മുഴുകും.

ഉണര്‍ന്നയാള്‍ക്ക് സ്വപ്‌നം മിഥ്യയെന്ന ബോധ്യമാകുന്നതു പോലെ സാക്ഷാത്കാരം നേടിയവര്‍ക്ക് ജീവ ജഗത്തുകള്‍ വെറും പ്രതീതി മാത്രമാണ്. അതുവരെ സ്വന്തം അദ്ധ്യാസം നിരാകരിക്കണം.

ശ്ലോകം 286

നിദ്രായാ ലോകവാര്‍ത്തായാഃ  

ശബ്ദാദേരപി വിസ്മൃതേഃ

ക്വചിന്നാവസരം ദത്വാ  

ചിന്തയാത്മാനമാത്മനി

ഉറക്കം, ലോക വ്യവഹാരങ്ങള്‍, ശബ്ദം മുതലായ വിഷയങ്ങള്‍ എന്നിവ മൂലം ആത്മവിസ്മൃതിക്ക് അല്പം പോലും ഇടം നല്‍കാതെ ഹൃദയത്തില്‍ ആത്മാനുസന്ധാനം ചെയ്യണം.

നിദ്ര എന്ന് പറഞ്ഞാല്‍ പ്രജ്ഞയില്ലാത്ത അവസ്ഥ.അദ്ധ്യാത്മിക പുരോഗതിയില്‍ തടസ്സമായി നില്‍ക്കുന്ന രണ്ട് കാര്യങ്ങളാണ് പ്രജ്ഞയില്ലാതിരിക്കലും ലൗകിക കാര്യങ്ങളിലെ അതിരുവിട്ട താല്പര്യവും.ആരെങ്കിലും മഹത്തായ ഒരു ആദര്‍ശത്തെ മുന്‍നിര്‍ത്തി ആത്മാര്‍ത്ഥതയോടെ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയാല്‍ മറ്റ് പലരും പിന്തിരിപ്പിക്കാള്‍ ശ്രമിക്കും. അവരുടെ പിടിയില്‍പെട്ടാല്‍ പിന്നെ ദയനീയ പരാജയമാകും.

പ്രവര്‍ത്തിക്കുന്നതിനിടയില്‍ ശ്രദ്ധക്കുറവോ പിഴവോ നീട്ടിവയ്‌ക്കലോ ഉണ്ടായാല്‍ ലക്ഷ്യം കാണില്ല. കഴിവിനെ തന്നെ  ബാധിക്കും. ശബ്ദം മുതലായ വിഷയങ്ങളും ആത്മവിസ്മരണത്തിന് കാരണമാകും. അതിനാല്‍

എപ്പോഴും ജാഗ്രത വേണം. ഒരു ക്ഷണം പോലും ലക്ഷ്യബോധം വിടരുത്. കാമന മുതലായവയ്‌ക്ക് നമ്മുടെ ഉള്ളില്‍ കടന്നു കൂടാന്‍ ഇട കൊടുക്കരുത്. സദാ സ്വസ്വരൂപാനന്ദത്തില്‍ മുഴുകണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്‌ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട്

New Release

തെറ്റുകൾ പറ്റിയിട്ടുണ്ട് ഒന്നും ഒളിപ്പിക്കുന്നില്ല, മീരവാസുദേവ്, ‘കല്യാണമര’ത്തിലുടെ താരം വീണ്ടും സിനിമയിൽ സജീവമാകുന്നു.

Entertainment

വിജയ് ഇരുമ്പ് കൂട്ടിൽ, ഒപ്പമുള്ളവർ ചെയ്യുന്ന തെറ്റ്; വിവാദങ്ങൾക്കിടെ ചർച്ചയായി പിതാവിന്റെ വാക്ക്

Entertainment

വേറെ ലെവൽ വൈബ്” : കളർഫുൾ എന്റർറ്റൈനർ ഡർബിയുടെ ട്രയ്ലർ റിലീസായി

Entertainment

യുവത്വത്തിന്റെ ആഘോഷം, ഗംഭീര പ്രതികരണം നേടി കെൻ കരുണാസ് ചിത്രം “യൂത്ത്”; ചിത്രം കേരളത്തിലെത്തിച്ചത് ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ധുരന്ധർ പ്രതികാരം’ എക്കാലത്തെയും വലിയ ഇന്ത്യൻ ബ്ലോക്ക്ബസ്റ്റർ ഹിറ്റ്; ആദ്യ വീക്കെൻഡിൽ നിന്ന് 761 കോടി ആഗോള ഗ്രോസ് കളക്ഷൻ

പാചകവാതക ബുക്കിങ്ങിന്റെ മറവില്‍ സൈബര്‍ തട്ടിപ്പ്; ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ച് പോലീസ്

ക്രിസ്തുവിനെ ചുമക്കുന്നവൻ…! ‘പള്ളിച്ചട്ടമ്പി’ ടീസർ പുറത്തിറങ്ങി; വേൾഡ് വൈഡ് റിലീസ് ഏപ്രിൽ 10ന്

നേമത്ത് രണ്ടാമതെത്താന്‍ ഇടതും വലതും; 2014 മുതലുള്ള ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ ബിജെപി ബഹുദൂരം മുന്നിൽ

ലൈവ് ഓപ്പറേഷനും ലൈവ് പ്രചരണവും പ്രചരണ തിരക്കിനിടയിലും സേവന സന്നദ്ധനായി ഡോ. എന്‍. പ്രതാപ് കുമാര്‍

കാട്ടാമ്പളളി പാലം തകര്‍ച്ചയുടെ വക്കില്‍; തൂണുകൾക്ക് ബലക്ഷയം, പുനര്‍നിര്‍മ്മാണം പ്രഖ്യാപനങ്ങളില്‍ മാത്രം

ഇടതിനും വലതിനും വിമതശല്യം; സജീവമായി എന്‍ഡിഎ, ശ്രദ്ധേയ പോരാട്ടത്തിന് ഒരുങ്ങി കണ്ണൂർ ജില്ല

സ്വര്‍ണം ഒരു ദിവസംകൊണ്ട് 1 ലക്ഷത്തിന് താഴെയെത്തും: ഇന്ന് മാത്രം കുറഞ്ഞത് 4000 രൂപ

ഭാരതത്തിന്റെ ഭരണത്തലവനായി ഏറ്റവും കൂടുതൽ കാലം ഇരുന്ന വ്യക്തിയെന്ന റെക്കോർഡ് ഇനി നരേന്ദ്ര മോദിക്ക്: ചരിത്രനേട്ടം

പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച കേരളത്തിൽ; തൃശൂരിലെയും പാലക്കാട്ടെയും എൻഡിഎ പ്രചാരണ പരിപാടികളിൽ പങ്കെടുക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.