തിരുവനന്തപുരം: ഭാര്യയുടെ വിവാദനിയമനം സംബന്ധിച്ച് വിശദീകരിക്കാനായി വെള്ളിയാഴ്ച മാധ്യമങ്ങളെ കാണാമെന്ന് പറഞ്ഞിരുന്ന എം.ബി. രാജേഷ് ഇപ്പോള്‍ ഒഴിഞ്ഞുമാറുകയാണ്.
വിശദീകരണം തേടി സമീപിക്കുന്ന മാധ്യമങ്ങളോട് എല്ലാം വിസി പറഞ്ഞിട്ടുണ്ടല്ലോ എന്ന ഒറ്റ വാചകത്തില്‍ മറുപടി നല്‍കി തലയൂരാനാണ് രാജേഷ് ശ്രമിക്കുന്നത്. ഉദ്യോഗാര്‍ത്ഥികളെ ഇന്‍റര്‍വ്യൂ ചെയ്ത ബോര്‍ഡിലെ മൂഴുവന്‍ അംഗങ്ങളും ഏകസ്വരത്തില്‍ രാജേഷിന്റെ ഭാര്യ നിനിത കണിച്ചേരി റാങ്ക് ലിസ്റ്റിലുണ്ടായിരുന്നില്ല എന്ന് വ്യക്തമാക്കിയതോടെ ഇനി കാലടി സര്‍വ്വകലാശാല വിസിയ്‌ക്കുപോലും രാജേഷിനെ രക്ഷിക്കാനാകാത്ത സ്ഥിതിയാണ്.
അഭിമുഖത്തിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ റാങ്ക് ലിസ്റ്റില്‍ നിന്നുമാണ് നിയമനം നടന്നതെന്നാണ് കാലടി സംസ്‌കൃത സര്‍വ്വകലാശാല വിസി ഡോ. ധര്‍മ്മരാജ് അടാട്ട് കഴിഞ്ഞ ദിവസം വിശദീകരിച്ചത് എന്നാല്‍ ഉദ്യോഗാര്‍ത്ഥികളെ ഇന്‍റര്‍വ്യൂ ചെയ്ത വിഷയവിദഗ്ധരായ ഉമ്മര്‍ തറമേല്‍, കെ.എം. ഭരതന്‍, പി. പവിത്രന്‍ എന്നിവര്‍ ഈ നിയമനം റാങ്ക് ലിസ്റ്റ് പ്രകാരം അര്‍ഹതയുള്ള വ്യക്തിയ്‌ക്കല്ല ലഭിച്ചതെന്ന് ചൂണ്ടിക്കാട്ടി വിസിയ്‌ക്കും രജിസ്ട്രാര്‍ക്കും കത്തയച്ചിരിക്കുകയാണ്. അഭിമുഖത്തില്‍ ഒന്നാം സ്ഥാനത്തെത്തിയവര്‍ക്കല്ല നിയമനം നല്‍കിയതെന്നാണ് പരാതി. നിയമനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സേവ് യൂണിവേഴ്‌സിറ്റിയും ഗവര്‍ണര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.
പിഎസ്‍സി കോളേജ് അധ്യാപകര്‍ക്ക് നടത്തിയ, 253 പേര്‍ മാത്രമുള്ള പരീക്ഷാ റാങ്ക് ലിസ്റ്റില്‍ 212 റാങ്കാണ് നിനിത കണിച്ചേരിയ്‌ക്കുള്ളത്. എന്നാല്‍ ഈ റാങ്ക് ലിസ്റ്റില്‍ 50 താഴെ റാങ്കുള്ള പലരും ഈ അഭിമുഖത്തിനെത്തിയിരുന്നു.
കാലടി സംസ്കൃത സര്‍വ്വകലാശാലയില്‍ മലയാള വിഭാഗത്തില്‍ മുസ്‌ലിം സംവരണ വിഭാഗത്തില്‍ ഒരു ഒഴിവാണ് ഉണ്ടായിരുന്നത്. മുസ്ലിം സമുദായക്കാരി എന്ന നിലയിലാണ് പാലക്കാട് മുന്‍ എംപി എം ബി രാജേഷിന്റെ ഭാര്യയായ നിനിത കണിച്ചേരിക്ക് നിയമനം നല്‍കിയത്. അഭിമുഖം നടത്തിയ അംഗങ്ങളിലെ മൂന്ന് പേര്‍ തങ്ങള്‍ നല്‍കിയ മാര്‍ക്കിന്റെ മാനദണ്ഡത്തിലല്ല നിയമനം നടത്തിയത് എന്ന് വിസിക്ക് പരാതിയുമായി വന്നപ്പോഴാണ് നിയമനത്തിലെ അട്ടിമറി പുറത്തായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: