ന്യൂദല്‍ഹി : കേന്ദ്ര സര്‍ക്കാരിനെതിരെ കര്‍ഷകരെ ഇളക്കി വിടാനുള്ള ഗൂഢാലോചനയാണ് നടന്നുവരുന്നത്. കാര്‍ഷിക നിയമത്തില്‍ കര്‍ഷക വിരുദ്ധമായി ഒന്നുമില്ലെന്ന് കൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍. രാജ്യസഭയില്‍ സംസാരിക്കവേയാണ് കേന്ദ്രമന്ത്രി ഇക്കാര്യം അറിയിച്ചത്.
കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമത്തിനെതിരെ വ്യാജ പ്രചാരണങ്ങളാണ് അഴിച്ചുവിടുന്നത്. കര്‍ഷക വിരുദ്ധമായി ഇതില്‍ ഒന്നും ഇല്ലെന്ന് കേന്ദ്രമന്ത്രി ആവര്‍ത്തിച്ചു. ഇതിനെതിരെ പ്രക്ഷോഭം നടത്തുന്നവര്‍ കര്‍ഷക വിരുദ്ധമായി ഒരു കാര്യമെങ്കിലും നിയമത്തിലുണ്ടെന്ന് ചൂണ്ടിക്കാട്ടിയാല്‍ ഭേദഗതിക്ക് തയ്യാറാണ്. ഭൂമി നഷ്ടപ്പെടും എന്ന കള്ളപ്രചാരണമാണ് പഞ്ചാബിലെ കര്‍ഷകരെ സമരത്തിലേക്ക് നയിച്ചതെന്നും മന്ത്രി കുറ്റപ്പെടുത്തി.
കര്‍ഷക നിയമത്തിന്റെ പശ്ചാത്തലത്തില്‍ പ്രതിപക്ഷം സഭയില്‍ ബഹളം വെയ്ക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് കേന്ദ്രകൃഷി മന്ത്രി തന്നെ രംഗത്ത് എത്തിയത്. പ്രതിപക്ഷവും മറ്റും ഉയര്‍ത്തുന്ന ആരോപണങ്ങള്‍ തിങ്കളാഴ്ച പാര്‍ലമെന്റില്‍ പ്രധാനമന്ത്രി മറുപടി നല്‍കും. ഇതിന്റെ ഭാഗമായി അടുത്ത ദിവസങ്ങളില്‍ എംപിമാരോട് സഭയില്‍ ഹാജരാകാന്‍ ബിജെപിയുടെ വിപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: