കരുനാഗപ്പള്ളി: പഞ്ചായത്തിന്റെ സ്റ്റോപ്പ് മെമ്മോ കാറ്റിðപറത്തി തൈക്കാവിന്റെ മറവില്‍ അനധികൃത മസ്ജിദ് നിര്‍മാണം തകൃതി. ക്ലാപ്പന പഞ്ചായത്തില്‍ പത്താം വാര്‍ഡിലാണ് സംഭവം. ഇവിടെ തെക്കേവല്യത്ത് വീട്ടില്‍ ഇഷാഹിന്ഷാജി എന്ന വ്യക്തിയുടെ പിതാവ് മരിച്ചപ്പോള്‍ ഇദ്ദേഹത്തിനെ വസ്തുവില്‍ അടക്കം ചെയ്യുകയും മൂത്ത സഹോദരനും അപ്പോഴത്തെ ക്ലാപ്പന പഞ്ചായത്ത് പ്രസിഡന്റുമായിരുന്നó ആള് രാഷ്ട്രീയസ്വാധീനം ഉപയോഗിച്ച് അവിടെ ഒരു ഷെഡ് പണിയുകയും ചെയ്താണ് തുടക്കം.
ആദ്യകാലത്ത് ഇവിടെ കുടുംബക്കാര് പ്രാര്‍ഥന ആരംഭിച്ചു. പിന്നീട് ഷെഡ് പൊളിച്ച് 500 ചതുരശ്രയടി കെട്ടിടം നിര്‍മിച്ചു. തൈക്കാവായാണ് ഇത് പഞ്ചായത്തില്‍ രജിസ്റ്റര്‍ ചെയ്തത്. തുടര്‍ന്ന് ഇവിടെ കോളാമ്പി ഉപയോഗിക്കുകയും പരിസരവാസികള്‍ ഹൈക്കോടതിയെ സമീപിക്കുകയുമായിരുന്നു.
ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരം അവിടെ സ്ഥാപിച്ച കോളാമ്പി നീക്കം ചെയ്തു. എന്നാല്‍ നിലവിലുള്ള ചെറിയ കെട്ടിടം പൊളിച്ച് അതേ സ്ഥലത്ത് തന്നെ പഞ്ചായത്തിന്റെ അനുമതിയില്ലാതെ പള്ളി നിര്‍മിക്കാന്‍ തുടങ്ങിയതോടെയാണ് പ്രശ്നമായത്. സമീപവാസികള്‍ ഇക്കാര്യം വാര്‍ഡ് മെമ്പറെ അറിയിച്ചതോടെ വിഷയം പഞ്ചായത്ത് കമ്മറ്റിയില്‍ ഉന്നയിക്കപ്പെട്ടു.
കെട്ടിടനിര്‍മ്മാണം നിര്‍ത്തിവയ്പ്പിക്കാന്‍ പഞ്ചായത്ത് തീരുമാനിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥന് നേരിട്ടെത്തി നിര്‍മ്മാണം നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശിച്ചു. ഒരുദിവസം നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ച് അടുത്ത ദിവസം മുതനിര്മാണം തകൃതിയാക്കുകയായിരുന്നു.
.
പ്രതികരിക്കാൻ ഇവിടെ എഴുതുക: