ടെഹ്റാന്: പാക്കിസ്ഥാനില്‍ സര്‍ജിക്കല്‍ സ്ട്രൈക്ക് ആക്രമണം നടത്തി ഇറാന്. ആക്രമണത്തില്‍ നിരവധി ഭീകരരും ഇവര്‍ക്ക് കാവല്‍ നിന്നിരുന്ന പാക് സൈനികരും കൊല്ലപ്പെട്ടതായി അന്താരാഷ്ട്രമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ ദിവസം രാത്രി രണ്ടിനു രാത്രി പാകിസ്താനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയിലുണ്ടായ ആക്രമണ ദൃശ്യങ്ങള്‍ അടക്കം ഇറാന് മാധ്യമങ്ങളാണു പുറത്തുവിട്ടത്.
രണ്ടര വര്‍ഷം മുമ്പ് പാക് ഭീകരസംഘടനയായ ജയ്ഷ് ഉള് അദ്ല്, 12 ഇറാന് സൈനികരെ പാക്കിസ്ഥാന് ഭീകരര്‍ തട്ടിക്കൊണ്ടു പോയിരുന്നു. ഇവരില്‍ അഞ്ചു പേരെ നേരത്തെ ഇറാന്റെ ആവശ്യപ്രകാരം ഭീകരര്‍ മോചിപ്പിച്ചിരുന്നു. പാക് സൈന്യം ഇടപെട്ട് കഴിഞ്ഞവര്‍ഷം നാലു പേരെക്കൂടി വിട്ടയച്ചിരുന്നു.
ബന്ദിയാക്കിയ മറ്റുള്ളവരെകൂടി മോചിപ്പിക്കണമെന്ന് ഇറാന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, പാക്കിസ്ഥാന് അതിന് തയാറായില്ല. തുടര്‍ന്നാണു സര്‍ജിക്കല്‍ ആക്രമണത്തിനു ഇറാന് റെവല്യൂഷറി ഗാര്‍ഡ്സ് തീരുമാനിച്ചത്. ഇന്ത്യക്കും യു എസിനും ശേഷം പാകിസ്താനില്‍ സര്‍ജിക്കല്‍ ആക്രമണം നടത്തുന്ന രാജ്യമാണ് ഇറാന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: