കൊല്ലം: കാപ്പക്സില്‍ തോട്ടണ്ടി വാങ്ങിയ ഇനത്തിലും കശുഅണ്ടി പരിപ്പ് വില്‍പ്പന നടത്തിയതിലും കോടിക്കണക്കിന് രൂപയുടെ അഴിമതി നടത്തിയ സംഭവത്തില്‍ ആരോപണവിേനയനായ മുന്‍ മാനേജിംഗ് ഡയറക്ടര്‍ ആര്.രാജേഷിനെ വീണ്ടും കാപ്പെക്സിന്റെ തലപ്പത്ത് പ്രതിഷ്ഠിച്ച ഇടതുസര്‍ക്കാരിന്റെ നടപടി വിവാദമായി.
2018, 2019 വര്‍ഷത്തില്‍ ഒരു വില നിര്‍ണ്ണയ സമിതിക്ക് സര്‍ക്കാര്‍ തന്നെ രൂപം നല്കി തോട്ടണ്ടിയുടെ വില നിശ്ചയിച്ചതാണ്. എന്നാല്‍ സമിതിയെ വെറും നോക്കുകുത്തിയാക്കി സ്വകാര്യ വ്യക്തികളില്‍ നിന്നും ഗുണനിലവാരം കുറഞ്ഞ തോട്ടണ്ടി വാങ്ങുകയാണ് രാജേഷ് ചെയ്തതെന്നാണ് ആരോപണം. ഇതേ തോട്ടണ്ടിയുടെ സംസ്കരണത്തിലൂടെ ലഭിച്ച കശുഅണ്ടിപ്പരിപ്പ് ടെണ്ടറോ, ക്വട്ടേഷനുകളോ നടത്താതെ തന്റെ ഇഷ്ടക്കാര്‍ക്ക് മാത്രം വില്‍പ്പന നടത്തി കോടികളുടെ അഴിമതിയും നടത്തിയെന്ന് ആക്ഷേപമുണ്ട്. ഇക്കാര്യങ്ങള്‍ മനസ്സിലാക്കിയാണ് വകുപ്പ് മന്ത്രി തന്നെ രാജേഷിനെ എംഡി സ്ഥാനത്ത് നിന്നും സസ്പെന്റ് ചെയ്തതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
എന്നാല്‍ ഇപ്പോള്‍ അതേ മന്ത്രി തന്നെ വീണ്ടും ഇദ്ദേഹത്തെ തന്നെ കാപ്പെക്സിന്റെ എംഡി സ്ഥാനത്ത് അവരോധിക്കാന്‍ മുന്‍കൈയെടുക്കുന്നത് പാര്ട്ടിസമ്മര്ദ്ദത്തിന്റെ ഫലമാണെന്നാണ് ആക്ഷേപം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: