ന്യൂദല്‍ഹി: രാജ്യത്തിന്റെ സ്വാതന്ത്ര്യസമരത്തിലെ ഒരു സുപ്രധാന സംഭവമായ ‘ചൗരി ചൗര’ സംഭവത്തിന്റെ ശതാബ്ദി ആഘോഷങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്തു.. ചൗരി ചൗര ശതാബ്ദി ആഘോഷത്തിനായി സമര്‍പ്പിച്ച തപാല്‍ സ്റ്റാമ്പും പ്രധാനമന്ത്രി പുറത്തിറക്കി. ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ധീരരായ രക്തസാക്ഷികളെ അഭിവാദ്യം ചെയ്തു കൊണ്ട് ചൗരിചൗരയില്‍ അവര്‍ നടത്തിയ ത്യാഗം രാജ്യത്തിന്റെ സ്വാതന്ത്ര്യസമരത്തിന് ഒരു പുതിയ ദിശാബോധം നല്കിയെന്ന്പ്രധാനമന്ത്രി പറഞ്ഞു.
നൂറുവര്‍ഷം മുമ്പ് ചൗരി ചൗരയില്‍ നടന്ന സംഭവം കേവലം തീവെയ്പ് സംഭവമല്ലെന്നും ചൗരി ചൗരയുടെ സന്ദേശം വളരെ വിശാലമാണെന്നും അദ്ദേഹം പറഞ്ഞു. ഏത് സാഹചര്യത്തിലാണ് തീവെയ്പ് നടന്നത്, കാരണങ്ങള്‍ എന്തൊക്കെയാണ് എന്നത് ഒരുപോലെ പ്രധാനപ്പെട്ടവയാണ്. ചൗരി ചൗരയിലെ ചരിത്രപരമായ പോരാട്ടത്തിന് നമ്മുടെ രാജ്യത്തിന്റെ ചരിത്രത്തിന് ഇപ്പോള്‍ അര്‍ഹമായ പ്രാധാന്യം നല്‍കുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ന് മുതല്‍ ചൗരിചൗരയ്ക്കൊപ്പം എല്ലാ ഗ്രാമങ്ങളും വര്‍ഷം മുഴുവനും നടക്കാനിരിക്കുന്ന പരിപാടികളിലൂടെ ചൗരി ചൗരയിലെ വീരോചിതമായ ത്യാഗങ്ങള്‍ ഓര്‍മിക്കുമെന്ന് അദ്ദേഹം പറഞ്ഞു. രാജ്യം സ്വാതന്ത്ര്യത്തിന്റെ 75ാം വര്‍ഷത്തിലേക്ക് കടക്കുന്ന ഈ സമയത്ത് ഇത്തരമൊരു ആഘോഷം നടത്തുന്നത് കൂടുതല്‍ പ്രസക്തമാക്കുമെന്ന് അദ്ദേഹം പറഞ്ഞു. ചൗരിചൗരയിലെ രക്തസാക്ഷികളെക്കുറിച്ച് ഇതുവരെ ചര്‍ച്ച ചര്‍ച്ച ചെയ്യാതിരുന്നതിനെ അദ്ദേഹം അപലപിച്ചു.
രക്തസാക്ഷികള്‍ ചരിത്രത്തിന്റെ പേജുകളില്‍ സ്ഥാനപിടിച്ചില്ലെങ്കിലും, സ്വാതന്ത്ര്യത്തിനായുള്ള അവരുടെ രക്തച്ചൊരിച്ചില്‍ തീര്‍ച്ചയായും രാജ്യത്തിന്റെ മണ്ണിലുണ്ട്.
150 ഓളം സ്വാതന്ത്ര്യസമര സേനാനികളെ തൂക്കിക്കൊല്ലുന്നതില്‍ നിന്ന് രക്ഷിച്ച ബാബ രാഘവദാസിന്റെയും മഹാമന മദന്‍ മോഹന്‍ മാളവിയയുടെയും ശ്രമങ്ങള്‍ ഈ പ്രത്യേക ദിനത്തില്‍ ഓര്‍മിക്കണമെന്ന് പ്രധാനമന്ത്രി ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. സ്വാതന്ത്ര്യസമരത്തിന്റെ പറഞ്ഞറിയിക്കാനാവാത്ത നിരവധി വശങ്ങളെക്കുറിച്ചുള്ള അവബോധം വര്‍ദ്ധിപ്പിക്കുന്ന ഈ പ്രചാരണത്തില്‍ വിദ്യാര്‍ത്ഥികളും പങ്കാളികളാണെന്നതില്‍ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു
സ്വാതന്ത്രത്തിന്റെ 75 വര്‍ഷം പൂര്‍ത്തിയാകുന്നതിനോടനുബന്ധിച്ച് സ്വാതന്ത്ര്യ സമര പോരാട്ടത്തിലെ വാഴ്ത്തപ്പെടാത്ത വീരനായകരെ എടുത്ത് കാട്ടിക്കൊണ്ട് സ്വാതന്ത്ര്യ സമര സേനാനികളെക്കുറിച്ച് ഒരു പുസ്തകം രചിക്കാന്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം യുവ എഴുത്തുകാരെ ക്ഷണിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.
നമ്മുടെ സ്വാതന്ത്ര്യ സമരസേനാനികള്‍ക്ക് ആദരാഞ്ജലിയായി പ്രാദേശിക കലകളെയും സംസ്കാരത്തെയും ബന്ധിപ്പിക്കുന്നതിനായി സംഘടിപ്പിച്ച പരിപാടികള്‍ക്കായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നടത്തിയ ശ്രമങ്ങളെ അദ്ദേഹം പ്രശംസിച്ചു.
അടിമത്തത്തിന്റെ ചങ്ങലകള്‍ തകര്‍ത്ത കൂട്ടായ കരുത്ത് ഇന്ത്യയെ ലോകത്തിലെ ഏറ്റവും വലിയ ശക്തിയാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഈ കൂട്ടുകെട്ടിന്റെ ശക്തിയാണ് ആത്മനിര്‍ഭര്‍ ഭാരത് പ്രചാരണ പരിപാടിയുടെ അടിസ്ഥാനം. കൊറോണയുടെ ഈ കാലഘട്ടത്തില്‍ 150 ലധികം രാജ്യങ്ങളിലെ പൗരന്മാരെ സഹായിക്കാന്‍ ഇന്ത്യ അവശ്യ മരുന്നുകള്‍ അയച്ചു. മനുഷ്യന് ജീവന് രക്ഷിക്കുന്നതിനായി ഇന്ത്യ നിരവധി രാജ്യങ്ങള്‍ക്ക് വാക്സിനുകള്‍ നല്കുന്നു, ഇതില്‍ നമ്മുടെ സ്വാതന്ത്ര്യസമര സേനാനികള്‍ അഭിമാനം കൊള്ളുന്നുണ്ടാവാം .പ്രധാനമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: