ന്യൂദല്‍ഹി: ദല്‍ഹി സമരത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ ദുര്‍ബലമാക്കാന്‍ ശ്രമിക്കുന്ന വിദേശ ശക്തികള്‍ക്കെതിരേ ബിജെപി. ഗ്രെറ്റ തുന്ബേര്ഗ്. റിഹാന അടക്കം വിദേശികള്‍ ഇന്ത്യയുടെ ആഭ്യന്തരവിഷയത്തില്‍ ഇടപെടുന്നതിനു പിന്നില്‍ വ്യക്തമായ ഗൂഢാലോചന ഉണ്ടെന്ന് ബിജെപി ദേശീയ വക്താവ് ഗൗരവ് ഭാട്ടിയ. എന്നാല്‍, രാജ്യത്തെ കോണ്‍ഗ്രസ് അടക്കം പ്രതിപക്ഷ കക്ഷികള്‍ ഇവരെ പിന്തുണയ്ക്കുന്നത് എന്തിനെന്ന് വ്യക്തമാക്കണം.
രാഷ്ട്രീയമായി അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും രാജ്യത്തെ ദുര്‍ബലപ്പെടുത്താന്‍ വിദേശികള്‍ ശ്രമിക്കുമ്പോള്‍ അതിനെ പ്രതിരോധിക്കാനാണ് രാജ്യത്തെ പാര്‍ട്ടികള്‍ ശ്രമിക്കേണ്ടത്. പ്രധാനമന്ത്രിയും ബിജെപി അധ്യക്ഷനും കര്‍ഷകര്‍ എത്രമാത്രം ബഹുമാനം അര്‍ഹിക്കുന്നവരാണെന്ന് വ്യക്തമാക്കിയത്. രാജ്യത്തിനു വേണ്ടി ജീവന് വെടിയാന്‍ തയാറുള്ളവരാണ് കര്‍ഷകര്‍. നിയമവുമായി ബന്ധപ്പെട്ട് ഏതുതരം ചര്‍ച്ചയ്ക്കും സര്‍ക്കാര്‍ തയാറാണ്. എന്നാല്‍, കര്‍ഷകരുടെ മറവില്‍ രാജ്യത്തെ തകര്‍ക്കാന്‍ നോകുന്ന വിദേശശക്തികളെ പ്രോത്സാഹിപ്പിക്കണോ എന്നു കര്‍ഷക സംഘടനകള്‍ ചിന്തിക്കണം.
രാജ്യത്തിന്റെ ഐക്യത്തിനു അഖണ്ഡതയ്ക്കും മുറിവേല്ക്കുമ്പോള് ഉണരേണ്ടതാണ് ദേശീയത. എന്നാല്‍, വിദേശശക്തികളെ ട്വീറ്റ് പോലും പ്രചരിപ്പിക്കുകയാണ് ഇവിടെ ചില നിക്ഷിപ്ത താത്പര്യക്കാര്‍. പക്ഷേ രാജ്യത്തെ തകര്‍ക്കാന്‍ നോക്കുന്നവര്‍ക്കെതിരേ പല പ്രമുഖരും രംഗത്തുവന്നതില്‍ സന്തോഷമുണ്ട്. ഇന്ത്യയെ തകര്‍ക്കാന്‍ നോക്കുന്ന വൈദേശിക ശക്തികളെ പ്രതിരോധിക്കാന്‍ മാത്രമല്ല, നശിപ്പിക്കാന്‍ കഴിവുള്ള ഭരണമാണ് ഇപ്പോള്‍ രാജ്യത്തുള്ളതെന്നും ഗൗരവ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: