ബംഗളൂരു: ബംഗളൂരുവില്‍ നടക്കുന്ന പതിമൂന്നാമത് എയ്റോ ഷോയില്‍ പങ്കെടുത്ത് ബംഗളൂരു എംപി തേജസ്വി സൂര്യ. ഷോയുടെ ഭാഗമായി നിരവധി യുദ്ധവിമാനങ്ങള്‍ അഭ്യാസ പ്രകടനങ്ങള്‍ നടത്തിയിരുന്നു. ബിജെപിയുടെ പ്രായം കുറഞ്ഞ എംപിയായ തേജസ്വി സൂര്യ വ്യാഴാഴ്ച ഷോയുടെ രണ്ടാം ദിവസമാണ് എത്തിയത്.

എയര്‍ഫോഴ്സ് പൈലറ്റിന്റെ വേഷത്തില്‍ ഇന്ത്യയില്‍ നിര്‍മ്മിച്ച തേജസ് യുദ്ധവിമാനത്തില്‍ അദ്ദേഹം അരമണിക്കൂറോളം പറന്നു. എച്ച്എഎല്‍ നിര്‍മ്മിച്ച സിംഗിള്‍ എഞ്ചിന് മള്‍ട്ടിറോള്‍ സൂപ്പര്‍സോണിക് യുദ്ധവിമാനമാണ് തേജസ്. അഭിമാനവും ആഹ്ലാദവും തോന്നിയ നിമിഷത്തിലൂടെയാണ് താന്‍ കടന്നു പോയതെന്ന് തേജസ്വി പ്രതികരിച്ചു.

പ്രതികരിക്കാൻ ഇവിടെ എഴുതുക: