കൊട്ടാരക്കര: താമരക്കുടി ബാങ്കിന്റെ തകര്‍ച്ചയ്ക്ക് ഉത്തരവാദികളായ സിപിഎം-സിപിഐ നേതാക്കള്‍ക്കെതിരെ നിയമനടപടി എടുക്കാന്‍ മടിക്കുകയും നിക്ഷേപകര്‍ക്ക് തിരികെ നല്‍കാനുള്ള 9.8 കോടി രൂപ നല്‍കാനുള്ള സര്‍ക്കാരിന്റെയും എംഎല്‍എയുടെയും പിന്നോക്കം പോകുന്ന നടപടിക്കെതിരെയുമാണ് എംഎല്‍എയുടെ വീട്ടുപടിക്കലേക്ക് ബിജെപി ലോങ് മാര്‍ച്ച് സംഘടിപ്പിക്കുന്നത്.
വിവിധ ജിവിതാവശ്യങ്ങള്ക്കായി സാധാരണക്കാര്‍ സ്വരൂപിച്ച തുകയാണ് ബാങ്കിലെ മുന്‍ സെക്രട്ടറിമാരും ജീവനക്കാരും എല്‍ഡിഎഫ് ഭരണസമിതിയംഗങ്ങളും ചേര്‍ന്നു തട്ടിയെടുത്തത്. ഇത് തിരികെ നല്കാന് കേരളം ഭരിക്കുന്ന പിണറായി സര്‍ക്കാര്‍ ഒരു മുന്‍ എംഎല്‍എയുടെ മകനുള്‍പ്പടെയുള്ളവര്‍ക്ക് ഒത്താശ ചെയ്യുകയാണെന്നും ബിജെപി കൊട്ടാരക്കര നിയോജകമണ്ഡലം പ്രസിഡന്റ് അഡ്വ. വയയ്ക്കല്‍ സോമന് പറഞ്ഞു.
ബിജെപി കോട്ടത്തല മൈലം ഏരിയ കമ്മിറ്റി പ്രസിഡന്റുമാരായ കോട്ടാത്തല സന്തോഷ്, ഇഞ്ചക്കാട് അജയകുമാര്‍ എന്നിവരാണ് ലോങ് മാര്‍ച്ച് നയിക്കുന്നത്. ലോങ്മാര്‍ച്ച് നാളെ രാവിലെ 10ന് ജില്ലാ പ്രസിഡന്റ് ബി. ബി. ഗോപകുമാര്‍ ഉദ്ഘാടനം ചെയ്യും. ഇത് സംബന്ധിച്ച് കേരളത്തില്‍ എത്തുന്ന ബിജെപി ദേശീയ അധ്യക്ഷന്‍ അഡ്വ: വയയ്ക്കല്‍ സോമന് പരാതി നല്‍കും. ബിജെപി മൈലം, കോട്ടാത്തല ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിലാണ് ലോങ് മാര്‍ച്ച് സംഘടിപ്പിക്കുന്നത്. പത്രസമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി കെ. ആര്. രാധാകൃഷ്ണന്, കോട്ടത്തല ഏരിയ പ്രസിഡന്റ് കോട്ടത്തല സന്തോഷ്, ജനറല്‍ സെക്രട്ടറി സജി പള്ളിക്കല്‍, മൈലം ഏരിയ പ്രസിഡന്റ് ഇഞ്ചക്കാട് അജയകുമാര്‍, ജനറല്‍ സെക്രട്ടറി താമരക്കുടി സന്തോഷ്, ഹരി തേവന്നൂര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: