കരീപ്ര: കരീപ്ര പഞ്ചായത്തില്‍ വികസന സ്റ്റാന്റിംഗ് കമ്മിറ്റി തെരഞ്ഞെടുപ്പില്‍ ചട്ടവിരുദ്ധമായി അംഗങ്ങളെ പ്രഖ്യാപിച്ചതിനെ ചോദ്യം ചെയ്ത് ബിജെപി അംഗം ഗീതാമണി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് നല്കിയ പരാതിയിന്മേല് വീണ്ടും വോട്ടെണ്ണല്‍ നടത്താന്‍ ഉത്തരവ്. വികസന സ്റ്റാന്റിങ് കമ്മിറ്റിയില്‍ സിപിഎം-കോണ്‍ഗ്രസ് ഒത്തുകളിയുടെ ഭാഗമായി കോണ്‍ഗ്രസ് അംഗം സ്വന്തം പ്രൈമറി വോട്ട് പോലും എല്‍ഡിഎഫിന് ചെയ്തു. മുന്‍ ധാരണ പ്രകാരം ബിജെപിയെ പുറത്താക്കാന്‍ ഇവര്‍ ഒത്തുകളിക്കുകയായിരുന്നു.
എന്നാല്‍ സ്റ്റാന്റിംഗ് കമ്മിറ്റി തെരഞ്ഞെടുപ്പില്‍ മത്സരം വന്നാല്‍ പ്രഥമ പരിഗണനാ വോട്ട് മാത്രമാണ് പരിഗണിക്കുക എന്നിരിക്കെ മൂന്ന് പ്രഥമപരിഗണന വോട്ട് ലഭിച്ച ബിജെപി അംഗത്തിനെ വികസന കാര്യ സ്ഥിരം സമിതിയില്‍ ഉള്പ്പെടുത്തിയില്ലായെന്ന് ചൂണ്ടിക്കാട്ടിയാണ് ഗീതാമണി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്. വരണാധികാരിയായ കൊട്ടാരക്കര എംപ്ലോയ്മെന്റ് ഓഫീസര്‍ തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ കാറ്റില്‍ പറത്തിയാണ് നടപടികള്‍ നടത്തിയതെന്നും പരാതിയില്‍ പറയുന്നുണ്ട്.
ഒരു പ്രഥമ പരിഗണന വോട്ട് പോലും ലഭിക്കാത്ത കോണ്‍ഗ്രസ് അംഗത്തിനെ വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ഉള്‍പ്പെടുത്തി ബിജെപി അംഗത്തിനെ മനഃപൂര്‍വ്വം ഒഴിവാക്കുകയായിരുന്നു. തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന് 1 വോട്ടും സിപിഐയ്ക്ക് 12 വോട്ടുമാണ് ലഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: