ചെന്നിത്തല: ജനത്തിന്റെ കണ്ണില്‍പൊടിയിടാന്‍ സിപിഎമ്മിന്റെ രാജി നാടകം തുടരുന്നു. പ്രസിഡന്റ് സ്ഥാനം രാജിവെയ്‌ക്കണമെന്ന ജില്ലാ നേതൃത്വത്തിന്റെ ഉത്തരവ് അടക്കമുള്ള പ്രഹസനങ്ങള്‍ക്കൊടുവില്‍ പാര്‍ട്ടിക്ക് രാജി നല്‍കി നിലവിലെ അദ്ധ്യക്ഷ. എന്നാല്‍ രാജി ലഭിച്ച് ആദ്യ ദിവസം പിന്നിട്ടിട്ടും കത്ത് സെക്രട്ടറിക്ക് കൊടുക്കാന്‍ പാര്‍ട്ടി നേതൃത്വം തയ്യാറായിട്ടില്ല. ഏരിയാ സൈക്രട്ടറി വിജയമ്മയുടെ വീട്ടിലെത്തിയാണ് കത്തു വാങ്ങിച്ചത്. എന്നാല്‍, രാജിക്കത്ത് ഉടന്‍ പഞ്ചായത്ത് സെക്രട്ടറിക്ക് കൈമാറില്ലെന്നാണ് അറിയുന്നത്.
പ്രസിഡന്റ് വിജയമ്മ രാജിക്കത്ത് മാന്നാര്‍ ഏരിയാ സെക്രട്ടറി പ്രൊഫ. പി.ഡി. ശശിധരനു കൈമാറിയിട്ടുണ്ടെന്ന് പാര്‍ട്ടി ഔദ്യോഗിക നേതൃത്വവും സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ കത്ത് ആറിന് ചേരുന്ന ഏരിയ കമ്മിറ്റി യോഗത്തില്‍ ചര്‍ച്ചയ്‌ക്കെടുക്കുമെന്ന് ഏരിയ സെക്രട്ടറി പി.ഡി.ശശിധരന്‍ അറിയിച്ചു. രാജിക്കത്ത് പഞ്ചായത്ത് സെക്രട്ടറിക്ക് കൈമാറുന്നതോടെ മാത്രമേ പ്രാബല്യത്തില്‍ വരൂ.പട്ടികജാതിവനിതയ്‌ക്ക് പ്രസിഡന്റുസ്ഥാനം സംവരണംചെയ്തിട്ടുള്ള ചെന്നിത്തലയില്‍ ബിജെപിക്കും യുഡിഎഫിനും ആറുസീറ്റുവീതവും സി.പി.എമ്മിന് അഞ്ചു സീറ്റുമാണ് ലഭിച്ചിരുന്നത്. യുഡിഎഫില്‍ പട്ടികജാതിവനിത വിജയിച്ചിട്ടില്ലാത്തതിനാല്‍ അവര്‍ക്ക് പ്രസിഡന്റുസ്ഥാനത്തേക്ക് മത്സരിക്കാനായില്ല.
എന്നാല്‍, ആറു സീറ്റുള്ള ബിജെപി. അധികാരത്തിലേറുന്നതു തടയാന്‍ സിപിഎം ജില്ലാ നേതൃത്വവും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ഏറ്റെടുത്ത് നടത്തിയ നാടകത്തിന്റെ ഭാഗമാണ് നിലവിലെ സംഭവ വികാസങ്ങള്‍. യുഡിഎഫ് പിന്തുണച്ചതോടെ സിപിഎമ്മിലെ വിജയമ്മ ഫിലേന്ദ്രന്‍ പ്രസിഡന്റായി.എന്നാല്‍ പ്രതിഷേധം വ്യാപകമായതോടെ ഒരു മുന്നണിയുടെയും പിന്തുണയോടെ അധികാരംവേണ്ടെന്ന് സിപിഎം. സംസ്ഥാനവ്യാപകമായി എടുത്ത തീരുമാനത്തെത്തുടര്‍ന്ന് വിജയമ്മ രാജിവെക്കണമെന്ന് ജില്ലാനേതൃത്വം ആവശ്യപ്പെട്ടെങ്കിലും അവര്‍ വഴങ്ങിയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: