കോലഞ്ചേരി: ട്വന്റി-ട്വന്റി ഭരിയ്ക്കുന്ന മഴുവന്നൂര്‍ പഞ്ചായത്ത് ഓഫീസില്‍ എത്തിയ നേതാവും ബിസിനസുകാരനുമായ സാബു എം ജേക്കബെിനെ തടഞ്ഞുവെച്ച് യുഡിഎഫ്-എല്‍ഡിഎഫ് പ്രവര്‍ത്തകര്‍.
പഞ്ചായത്ത് ആസൂത്രണ സമിതി യോഗത്തില്‍ പുറത്തുനിന്നുള്ളവര്‍ പങ്കെടുക്കരുതെന്ന നിലപാടുയര്‍ത്തിയാണ് യുഡിഎഫ്-എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ട്വന്റി-ട്വന്റി ചീഫ് കോഓര്‍ഡിനേറ്ററായ സാബു എം ജേക്കബിനെ തടഞ്ഞുവെച്ചത്. മഴുവന്നൂര്‍ പഞ്ചായത്ത് ആസൂത്രണസമിതിയോഗത്തില്‍ പങ്കെടുക്കാന്‍ പ്രത്യേക ക്ഷണപ്രകാരം എത്തിയതായിരുന്നു സാബു എം. ജേക്കബ്ബ്.
കോടതി ഉത്തരവിന്റെ പിന്‍ബലത്തില്‍ പൊലീസ് അകമ്പടിയോടെയാണ് സാബു യോഗത്തില്‍ പങ്കെടുക്കാനെത്തിയത്. യോഗത്തിനെത്തിയാല്‍ സാബുവിനെ തടയുമെന്ന് നേരത്തെ പഞ്ചായത്തിലെ പ്രതിപക്ഷമായ യുഡിഎഫും എല്‍ഡിഎഫും പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്ന് പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പൊലീസ് ലാത്തിവീശി. പരിക്കേറ്റ അഞ്ചുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ആസൂത്രണസമിതിയോഗത്തില്‍ പുറത്തുള്ളവര്‍ക്കും പങ്കെടുക്കാമെന്നതായിരുന്നു ട്വന്റി-ട്വന്റി ടെ നിലപാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: