നടന് ചിമ്പുവിന്റെ 45ാ-ംമത്തെ സിനിമയായ മാനാട് എന്ന ചിത്രത്തിന്റെ മലയാളം ടീസര്‍ റിലീസ് ചെയ്തു. ചിമ്പുവിന്റെ ജന്മദിനമായ ഇന്ന് ഫെബ്രുവരി മൂന്നിന് പൃഥ്വിരാജ് സുകുമാരന്‍ തന്റെ ഓഫിഷ്യല്‍ പേജിലൂടെയാണ് റിലീസ് ചെയ്തത്.
വിഹൗസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുരേഷ് കാമാച്ചി നിര്‍മിച്ച് വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന ‘മാനാട്’ എന്ന പൊളിറ്റിക്കല്‍ ത്രില്ലറാണ്. അബ്ദുല്‍ ഖാലിക്ക് എന്ന യുവാവായിട്ടാണ് കഥാപാത്രത്തെയാണ് ചിത്രത്തില്‍ ചിമ്പു അവതരിപ്പിക്കുന്നത്.
യുവാന്‍ ശങ്കര്‍ രാജ സംഗീതം നല്കിയ ഈ ചിത്രത്തില്‍ ചിമ്പുവിനെ കൂടാതെ കല്യാണി പ്രിയദര്ശന്, എസ് എ ചന്ദ്രശേഖര്‍, എസ്.ജെ. സൂര്യ, കരുണാകരന്, ഭാരതിരാജ, അരവിന്ദ് ആകാശ്, മനോജ് ഭാരതിരാജ, പ്രേംജി അമരന്, ഉദയ, ഡാനിയല്‍ ആനി പോപ്പ്, രവികാന്ത് എന്നിവര്‍ അഭിനയിക്കുന്നുണ്ട്. ഛായാഗ്രഹണം റിച്ചര്‍ഡ് എം നാഥ് നിര്‍വ്വഹിക്കുന്നു. മറ്റു ഭാഷകള്‍ക്കൊപ്പം മലയാളത്തിലും മാനാട് പ്രദര്‍ശനത്തിന് എത്തുന്നുണ്ട്. വാര്‍ത്ത പ്രചരണം- എ.എസ്. ദിനേശ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: