തിരുവനന്തപുരം: കൊവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ പത്ത് വയസിന് താഴെയുള്ള കുട്ടികളുമായി വരുന്ന രക്ഷിതാക്കൾക്കെതിരെ പോലീസ് നിയമനടപടിയും പിഴയും ചുമത്തുമെന്ന പ്രചരണങ്ങൾ അടിസ്ഥാനരഹിതമെന്ന് ഡിജിപിയുടെ ഓഫീസ് അറിയിച്ചു.
10 വയസിൽ താഴെയുള്ള കുട്ടികളെ പൊതുസ്ഥലത്ത് കൊണ്ടുവന്നാൽ 2000 രൂപ പിഴയീടാക്കുമെന്ന് കഴിഞ്ഞ ദിവസം വാർത്ത വന്നിരുന്നു. ഇതേത്തുടർന്നാണ് ഇത്തരം പ്രചാരണങ്ങൾ തെറ്റാണെന്ന് പോലീസ് വെളിപ്പെടുത്തിയത്.
രക്ഷകർത്താക്കൾക്കെതിരെ നടപടിയെടുക്കാനും പിഴ ചുമത്താനും തീരുമാനിച്ചിട്ടില്ലെന്നും ഇത്തരം വ്യാജ പ്രചരണം നടത്തുന്നവർക്കെതിരെ നടപടി ഉണ്ടാകുമെന്നും പോലീസ് മുന്നറിയിപ്പ് നൽകി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: