തിരുവനന്തപുരം: അയോധ്യയിലെ രാമക്ഷേത്ര നിർമാണത്തിന് സംഭാവന നൽകി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. രാമക്ഷേത്ര നിർമാണം മതപരമായ ഒരു വിഷയമല്ലെന്നും ഭാരതത്തിന്റെ ദേശീയതയുടെയും അഭിമാനമാത്തിന്റെയും പ്രതീകമാണെന്നും ഗവർണർ പറഞ്ഞു. ക്ഷേത്ര നിർമാണം ദേശീയ ആവശ്യമായതിനാൽ ഭാരതത്തിലെ മുഴുവൻ ജനങ്ങളും അവരുടേതായ സമർപ്പണം വിനിയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ശ്രീരാമക്ഷേത്ര നിർമാണ ധനസമർപ്പണ സമ്പർക്ക യജ്ഞത്തിന്റെ ഭാഗമായി വിശ്വഹിന്ദു പരിഷത്ത് അന്തർദേശീയ സെക്രട്ടറി ജനറൽ മിലിന്ദ് എസ് പരാന്തെ ഗവർണറുമായി രാജ്ഭവനിൽ കൂടിക്കാഴ്ച നടത്തി. ശ്രീരാമജന്മഭൂമി തീർത്ഥ ക്ഷേത്ര നിർമാണത്തിലൂടെ ഉച്ഛനീചത്വങ്ങൾ ഇല്ലാതായി സാമാജിക സമരസത കൈവരിക്കാനാകും. ഇതിലൂടെ ഭാരതീയ സംസ്ക്കാരത്തിന്റെ ഉജ്ജ്വല മാതൃക ലോക ജനതയെ ബോധ്യപ്പെടുത്താനാവുമെന്നും ഗവർണർ അഭിപ്രായപ്പെട്ടു.
സമ്പർക്കത്തിൽ ആർ.എസ്.എസ് അഖിലഭാരതീയ കാര്യകാരി സദസ്യൻ എസ്. സേതുമാധവൻ, ഐഎസ്‌ആർഒ ചെയർമാനും ശ്രീരാമജന്മഭൂമി തീർത്ഥ ക്ഷേത്ര നിർമാണ ധനസമർപ്പണ സമിതി ചെയർമാനുമായ ജി.മാധവൻ നായർ, വൈസ് ചെയർമാനും കേരള മുൻ ഡിജിപിയുമായ ഡോ.ടി.പി സെൻകുമാർ, സമിതി ജനറൽ സെക്രട്ടറിയും വി.എച്ച്.പി സംസ്ഥാന ജനറൽ സെക്രട്ടറിയുമായ വി.ആർ രാജശേഖരൻ, മാർഗദർശക് മണ്ഡലം ജനറൽ സെക്രട്ടറി സ്വാമി സത്‌സ്വരൂപാനന്ദ സരസ്വതി, മാതാജി ദേവിജ്ഞാനാഭനിഷു, വി.എച്ച്.പി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ബാബു കുട്ടൻ, സെക്രട്ടറി എസ്. സജി എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: