കൊട്ടാരക്കര: കേന്ദ്ര ബജറ്റില്‍ കര്‍ഷകസമൂഹത്തിന് സമാനതകളില്ലാത്ത സഹായം നല്കിയ സാഹചര്യത്തില്‍ കര്‍ഷക സമരം അവസാനിപ്പിക്കണമെന്ന് ബിജെപി ദക്ഷിണമേഖലാ പ്രസിഡന്റ് കെ.സോമന് ആവശ്യപ്പെട്ടു. നെടുവത്തൂര്‍ ആനന്ദം കണ്വന്ഷന് സെന്ററില്‍ പാര്‍ട്ടിയുടെ സമ്പൂര്‍ണ ജില്ലാസമിതി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഉല്പാദന ചെലവിന്റെ ഒന്നര ഇരട്ടി താങ്ങുവില ഉറപ്പ് നല്‍കുകയും കാര്‍ഷിക വായ്പക്ക് 1.72 കോടി അനുവദിക്കുകയും ചെയ്തത് കര്ഷകസംരക്ഷണത്തില് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നതിന് തെളിവാണ്. കൊല്ലം-മധുര ഇടനാഴിക്ക് ബജറ്റില്‍ തുക അനുവദിച്ച കേന്ദ്ര സര്‍ക്കാരിനെ അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു.
കൊല്ലം ജില്ലയ്ക്ക് ചരിത്രത്തിലെ ഏറ്റവും വലിയ പരിഗണനയാണ് കേന്ദ്ര ബജറ്റില്‍ ലഭിച്ചിരിക്കുന്നത്. കൊല്ലം-മധുര അതിവേഗ ഇടനാഴി ജില്ലയ്ക്ക് മുതല്‍ക്കൂട്ടാണെന്നും യുപിഎ സര്‍ക്കാരില്‍ എട്ടോളം എംപിമാര്‍ ഉണ്ടായിരുന്നിട്ടും കേരളത്തിന്റെ വികസനത്തിന് വേണ്ടി സംസാരിക്കാന്‍ അവര്‍ തയ്യാറായില്ലെന്നും കെ. സോമന് പറഞ്ഞു.
യോഗത്തില്‍ ജില്ലാ പ്രസിഡന്റ് ബി. ബി. ഗോപകുമാര്‍ അധ്യക്ഷനായി. ദക്ഷിണ മേഖല സംഘടന സെക്രട്ടറി കു.വൈ. സുരേഷ്, ദേശീയസമിതി അംഗം എം.എസ്. ശ്യാംകുമാര്‍, സംസ്ഥാന സമിതി അംഗങ്ങളായ ജി. ഗോപിനാഥ്, രാജി പ്രസാദ്, ജില്ലാ സെക്രട്ടറിമാരായ ദിലീപ് വെള്ളിമണ്‍, ബി. ശ്രീകുമാര്‍, അഡ്വ. വയയ്ക്കല്‍ സോമന്, കെ. ആര്. രാധാകൃഷ്ണന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: