ന്യൂദല്‍ഹി : രാജ്യസഭാ സമ്മേളനത്തെ തടസ്സപ്പെടുത്തി ബഹളം വെച്ച് മൂന്ന് എംപിമാര്‍ക്ക് സസ്‌പെന്‍ഷന്‍. സഭാ സമ്മേളനം ആരംഭിച്ച് ഉടന്‍ തന്നെ നടുത്തളത്തില്‍ ഇറങ്ങി ബഹളംവെച്ച എഎപി എംപിമാര്‍ക്കെതിരെയാണ് നടപടി. അച്ചടക്ക നടപടികളുടെ ഭാഗമായി ഇന്നത്തേയ്‌ക്ക് സസ്‌പെന്‍ഡ് ചെയ്യുന്നതായി സഭാ അധ്യക്ഷന്‍ വെങ്കയ്യ നായിഡുവാണ് അറിയിച്ചത്.
കാര്‍ഷിക നിയമവുമായി ബന്ധപ്പെട്ട് സഭാ മര്യാദകള്‍ പാലിക്കാതെ നടുത്തളത്തിലിറങ്ങി ഈ എംപിമാര്‍ ബഹളം വെയ്‌ക്കുകയായിരുന്നു. തുടര്‍ന്ന് രാവിലെ 9.40 വരെ സഭ നിര്‍ത്തിവെച്ചു. സഭാ നടപടികള്‍ പിന്നീട് പുനരാരംഭിച്ചപ്പോള്‍ ബഹളമുണ്ടാക്കിയ മുന്ന് പേരേയും സസ്‌പെന്‍ഡ് ചെയ്യുന്നതായി വെങ്കയ്യ നായിഡു അറിയിക്കുകയായിരുന്നു. തുടര്‍ന്ന് മുവരോടും പുറത്ത് പോകാന്‍ ആവശ്യപ്പെട്ടെങ്കിലും ഇവര്‍ പുറത്തുപോകാന്‍ തയ്യാറായില്ല, ബലം പ്രയോഗിച്ച് ഇവരെ പുറത്താക്കി. സഭാ നടപടികള്‍ ചില അംഗങ്ങള്‍ മൊബൈലില്‍ റെക്കോര്‍ഡ് ചെയ്യുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അത് അനുവദിക്കാനാവില്ലെന്നും സഭാധ്യക്ഷന്‍ അംഗങ്ങള്‍ക്ക് താക്കീതും നല്‍കിയിട്ടുണ്ട്.
അതിനിടെ രാഷ്‌ട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള നന്ദി പ്രമേയ ചര്‍ച്ചയില്‍ കാര്‍ഷിക വിഷയങ്ങള്‍ ഉന്നയിക്കാന്‍ പ്രതിപക്ഷത്തിന് സമയം നല്‍കാന്‍ ഭരണകക്ഷിയും പ്രതിപക്ഷവും തമ്മില്‍ ധാരണയായി. അഞ്ച് മണിക്കൂര്‍ സമയമാണ് പ്രതിപക്ഷത്തിന് കാര്‍ഷിക വിഷയങ്ങള്‍ ഉന്നയിക്കാന്‍ അനുവദിച്ചിരിക്കുന്നത്. ഇതിനായി പത്ത് മണിക്കൂര്‍ നിശ്ചയിച്ച ചര്‍ച്ച 15 മണിക്കൂറാക്കി നീട്ടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: