തുറവൂര്‍: അരൂര്‍ നിയോജക മണ്ഡലത്തിലെ കുടിവെള്ള പ്രശ്‌നത്തിന് ഇനിയും പരിഹാരമായില്ല. വേലിയേറ്റത്തില്‍ കടലില്‍ നിന്നും ഉപ്പുവെള്ളം കയറി പരമ്പരാഗത കുടിവെള്ള സ്രോതസുകള്‍ മലിനമാകും. മാറാതെ വെള്ളക്കെട്ടും.വര്‍ഷകാലമായാല്‍ പെയ്‌ത്ത് വെള്ളം ഒഴുകിപ്പോകാന്‍ മാര്‍ഗമില്ലാതെ കനത്ത വെള്ളക്കെട്ടിലാകും ഈ മണ്ഡലം.
ഏതാനും മാസങ്ങളായി കടുത്ത ശുദ്ധജല ക്ഷാമമാണ് തീരദേശ മേഖലയില്‍ അനുഭവപ്പെടുന്നത്. തീരദേശ മേഖലയില്‍ തുറവൂര്‍, കുത്തിയതോട്, കോടംതുരുത്ത്, എഴുപുന്ന, അരൂര്‍ പഞ്ചായത്തുകളിലാണ് ഏറെ കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്നത്. ഇതില്‍ തന്നെ പള്ളിത്തോട് തീരമേഖലയില്‍ വടക്കേക്കാട് കോളനി, ഇണ്ടംതുരുത്ത്, തെരുവിന്‍ ചിറ എന്നിവിടങ്ങളില്‍ ശുദ്ധജലം കിട്ടാക്കനിയാണ്.
പദ്ധതികള്‍ കാര്യക്ഷമമായി സമയബന്ധിതമായി നടപ്പാക്കേണ്ട ഉദ്യോഗസ്ഥരില്‍ പലരും രാഷ്‌ട്രീയ കാരണങ്ങളാല്‍ വൈകിപ്പിച്ച് മണ്ഡലത്തിന്റെ വികസന കുതിപ്പിന് വിലങ്ങ് തടിയാകുന്നുവെന്ന ആക്ഷേപം ശക്തമാണ്. എന്നാലും കുടിവെള്ള പ്രശ്‌നത്തിന് ഒരു പരിധി വരെ പരിഹാരമായേക്കാവുന്ന ജലജീവന്‍ പദ്ധതി പ്രതീക്ഷയോടെയാണ് മണ്ഡലം നോക്കിക്കാണുന്നത്. സംസ്ഥാനത്താകെ 2020-21 സാമ്പത്തിക വര്‍ഷത്തില്‍ 21.42 ലക്ഷം ശുദ്ധജല കണക്ഷനുകള്‍ നല്‍കുമെന്നാണ് സര്‍ക്കാര്‍ പ്രഖ്യാപനം. മൂന്നുമാസം കൊണ്ട് 2.02 ലക്ഷം കണക്ഷന്‍ നല്‍കിയിട്ടുണ്ട്. ജലജീവന്‍ പദ്ധതി പ്രകാരം വീടുകള്‍ക്ക് സൗജന്യമായാണ് പൈപ്പ് കണക്ഷനുകള്‍ നല്‍കുന്നത്. വാട്ടര്‍ അഥോറിറ്റിയുടെ ജപ്പാന്‍ ശുദ്ധജല പദ്ധതിയുടെ തുറവൂര്‍ സബ് സെന്ററിന്റെ പരിധിയില്‍ വരുന്ന പഞ്ചായത്തുകളിലായി 62.5 ലക്ഷം രൂപ മുടക്കി 39000 പുതിയ കണക്ഷനുകള്‍ നല്‍കാന്‍ കഴിയുമെന്നാണ് അറിയുന്നത്.
ഇത് മണ്ഡലത്തിലെ കുടിവെള്ള പ്രശ്‌നത്തിന് ഒരു പരിധി വരെ പരിഹാരമാകുമെന്നും കരുതുന്നു. 2019 ഓഗസ്റ്റില്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ച ജലജീവന്‍ പദ്ധതിക്ക് സംസ്ഥാനത്ത്് ഭരണാനുമതി ലഭിച്ചത് ഒക്ടോബറിലാണ്. വൈകിയാണ് ഈ പദ്ധതി ആരംഭിച്ചതെങ്കിലും വളരെ പ്രതീക്ഷയോടെയാണ് നിയോജക മണ്ഡലത്തിലെ ജനങ്ങള്‍ ഇതിനെ കാണുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: