ന്യൂദല്‍ഹി: റിലയന്‍സ് കമ്പനികക്കെതിരെ തുടര്‍ച്ചയായി ആക്ഷേപം ചൊരിയുന്ന രാഹുല്‍ ഗാന്ധിയെ ഉപ്പിന്റെ വിലയില്ലാത്ത മനുഷ്യന് എന്നാണ് അനില്‍ അംബാനി വിശേഷിപ്പിച്ചത്. എത്രപണം രാജ്യത്തിനായി ഗാന്ധി കുടുംബം എന്ത് സംഭാവന ചെയ്യുന്നുണ്ട്? ലോകത്തെ ധനികരായ നാല് വനിതകളില്‍ ഒരാളാണ് നിങ്ങളുടെ അമ്മയെന്ന് റിപ്പോര്‍ട്ടുകളില്‍ കാണുന്നു…എങ്ങനെയാണ് അവരത് സാധിച്ചത്? അഴിമതിയിലൂടെ കോടികള്‍ കവര്‍ന്നിട്ടോ?
അത്രയും അളവറ്റ സമ്പാദ്യം സ്വരൂപിക്കുവാന്‍ മാത്രം അവര്‍ നടത്തുന്ന ബിസിനസ് എന്താണ്?
നിങ്ങളുടെ ബ്രദര്‍ ഇന്‍ ലാ എന്ത് ബിസിനസ് ആണ് നടത്തുന്നത്? തുടങ്ങിയ ചോദ്യങ്ങളാണ് അമ്പാനി ഉയര്‍ത്തിയത്. ഒന്നിനും മറുപടി നല്കാന് കോണ്‍ഗ്രസിന് കഴിഞ്ഞിട്ടില്ല
അനില്‍ അമ്പാനി ചോദിച്ചത്
രാജ്യമൊട്ടുക്കും കൊള്ളയടിച്ച ഒരു കുടുംബത്തില്‍ നിന്നും ഒരു നുള്ള് ഉപ്പിന്റെ വില പോലുമില്ലാത്ത ഒരു മനുഷ്യന് എനിക്കെതിരെ എല്ലാ തെരഞ്ഞെടുപ്പ് യോഗങ്ങളിലും ആക്ഷേപിച്ച് സംസാരിച്ചു കൊണ്ടിരിക്കുന്നു. എന്റെ ചില ചോദ്യങ്ങള്‍ക്ക്, ഒരുപക്ഷെ മാധ്യമങ്ങളും ചോദിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്ന ചില ചോദ്യങ്ങള്‍ക്ക് അദ്ദേഹം മറുപടി പറയുമെന്ന് ഞാന്‍ കരുതുന്നു.
ഞാനും എന്റെ കുടുംബവും വര്‍ഷങ്ങളായി കോടികണക്കിന് രൂപയാണ് നികുതിയിനത്തില്‍ രാജ്യത്തിന് നല്കി കൊണ്ടിരിക്കുന്നത്.
ദശലക്ഷക്കണക്കിന് ആള്‍ക്കാര്‍ക്ക് ശമ്പളവും അവരുടെ കുടുംബത്തിന് ജീവിക്കാന്‍ ആവശ്യമായ സഹായവും നല്കിവരുന്നു. എന്നാല്‍, എത്രപണം രാജ്യത്തിനായി ഗാന്ധി കുടുംബം സംഭാവന ചെയ്യുന്നുണ്ട്?
ഞാന്‍ കേട്ടിട്ടുള്ളത് നികുതി വെട്ടിപ്പിന്റെ പേരില്‍ ആകുടുംബം കോടതി കയറിയതും കോടതി അവര്‍ക്ക് ജാമ്യം അനുവദിച്ച തുമായ വാര്‍ത്തയാണ്.
ലോകത്തെ ധനികരായ നാല് വനിതകളില്‍ ഒരാളാണ് നിങ്ങളുടെ അമ്മയെന്ന് റിപ്പോര്‍ട്ടുകളില്‍ കാണുന്നു…എങ്ങനെയാണ് അവരത് സാധിച്ചത്? അഴിമതിയിലൂടെ കോടികള്‍ കവര്‍ന്നിട്ടോ?
അത്രയും അളവറ്റ സമ്പാദ്യം സ്വരൂപിക്കുവാന്‍ മാത്രം അവര്‍ നടത്തുന്ന ബിസിനസ് എന്താണ്?
അറിയുവാന്‍ എല്ലാ ഭാരതീയര്‍ക്കും അതിയായ താല്പര്യം ഉണ്ട്.
ദയവായി മറുപടി പറയുക.
കഴിഞ്ഞ 40 വര്‍ഷങ്ങളായി ഞങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നത് ബാങ്കുകളില്‍ നിന്ന് വായ്പ്പയെടുക്കുകയും കോടിക്കണക്കി ന് രൂപ പലിശയിനത്തില്‍ തിരിച്ചടക്കുകയും പുതിയ സംരംഭങ്ങള്‍ക്കായി വീണ്ടും വായ്പ്പയെടുക്കുക എന്നുള്ളതുമാണ്.
ലോകത്തുള്ള എല്ലാ വ്യാപാരികളും വ്യവസായികളും അപ്രകാരം ചെയ്യുന്നുണ്ട് എന്നുള്ളത് തീര്‍ച്ചയാണ്. ആയതിനു ഞങ്ങള്‍ ബാങ്കുകാര്‍ക്ക് മതിയായ ഗ്യാരണ്ടിയും ഈടും നല്കുന്നു. ഞങ്ങള്‍ നല്കുന്ന പലിശയാണ് ബാങ്കുകാര് ശമ്പളമായി ജീവനക്കാര്‍ക്കും നിക്ഷേപകര്‍ക്ക് പലിശയായും നല്‍കിവരുന്നത്.
ഇനി പറയുക,എങ്ങനെയാണ് നിങ്ങളെപ്പോലെ ഉള്ള നേതാക്കള്‍ക്കും നിങ്ങളുടെ ബ്രദര്‍ ഇന്‍ ലാക്കുമെല്ലാം പലിശരഹിത വായ്പകള്‍ ബാങ്കില്‍ നിന്നും അനുവദിച്ച് കിട്ടുന്നത്?
അത്തരം ആനുകൂല്യങ്ങള്‍ക്ക് അര്‍ഹമായ എന്ത് ബിസിനസ് ആണ് അയാള്‍ നടത്തുന്നത്??
ഏത് രാജ്യത്താണ് അയാള്‍ അത്തരം ബിസിനസുകള്‍ നടത്തുന്നത്???
ഏത് രാജ്യത്തെ ഏത് ബാങ്കുകളാണ് അത്തരം വായ്പകള്‍ നല്‍കുന്നത്?…
വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നത് പോലെ നിങ്ങളുടെ ബ്രദര്‍ ഇന്‍ ലാ 15 വര്‍ഷം മുന്‍പ് ഒരു ലക്ഷം രൂപയുടെ മൂലധനത്തില്‍ ബിസിനസ് ആരംഭിച്ച ആളാണെങ്കില്‍ എങ്ങനെ കോടിക്കണക്കിന് രൂപയുടെ ഹോട്ടലുകളും അത്രതന്നെ സ്വത്തുക്കളും നൂറുകണക്കിന് ഏക്കര്‍ ഭൂമിയും മറ്റും സ്വന്തമാക്കി???അതും കേവലം 10 വര്‍ഷം കൊണ്ട്….
അത്രയും നേടിയെടുക്കാന്‍ ആവശ്യമായ ഭീമമായ തുക എങ്ങനെ അദ്ദേഹത്തിന്റെ കൈവശം വന്നു ചേര്‍ന്നു????
എങ്ങനെ 6 ഫ്ലാറ്റുക ളും 2 ബംഗ്ലാവുകളും നിങ്ങളുടെ കുടുംബത്തിന് ലണ്ടനില്‍ സ്വന്തമാക്കാന്‍ കഴിഞ്ഞു???
പ്രിയപ്പെട്ട നാട്ടുകാരെ,
ഈ കുടുംബം ഒരു വിദേശ ഏജന്റ് ആയി പ്രവര്‍ത്തിക്കുകയാണെന്നു അറിഞ്ഞത് മുതല്‍, ദേശവിരുദ്ധരെ പ്രോത്സാഹിപ്പിക്കുകയാണ് എന്ന് അറിഞ്ഞത് മുതല്‍ ഞാന്‍ കോണ്‍ഗ്രസ്സ് പാര്‍ട്ടിക്ക് സംഭാവന നല്‍കുന്നത് നിര്‍ത്തി. അപ്പോള്‍ മുതല്‍ അവരെന്റെ പിറകെയാണ്. എന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ഒരുങ്ങി പുറപ്പെട്ടിരിക്കുകയാണ്.
എനിക്കും എന്റെ കുടുംബത്തിനും കമ്പനിക്കുമെതിരെ ആരോപണ മുന്നയി ക്കുന്നവരോട് ഞാനൊന്ന് ചോദിച്ചോട്ടെ, രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ്സ് പാര്‍ട്ടിയും മറുപടി പറയുമെന്ന് പ്രതീക്ഷിക്കുന്നു. കുറച്ച് പ്രസക്തമായ ചോദ്യങ്ങള്‍.
ഡല്‍ഹി എയര്‍പോര്‍ട്ട് മെട്രോ പ്രോജക്ടിന്റെ യും മുംബൈ മെട്രോ പ്രോ്ജക്ടിന്റെയും കരാര്‍ ഗവണ്മെന്റ് കമ്പനികള്‍ക്ക് നല്‍കാതെ മന് മോഹന്‍ സിംഗ് ന്റെ നേതൃത്വത്തിലുള്ള യു. പി. എ. ഗവണ്മെന്റ് സ്വകാര്യ കമ്പനികള്‍ക്ക് നല്കിയല്ലോ. അത് ന്വായമെങ്കില് എന്റെ കമ്പനിയെ പാര്‍ട്ണര്‍ ആയി തെരഞ്ഞെടുത്തതില്‍ എന്താണ് തെറ്റ്???
ധാരാളം ഗവണ്മെന്റ് കമ്പനികള്‍ക്ക് ചെയ്യാം എന്നിരിക്കെ എന്തുകൊണ്ടാണ് 2004-2014 കാലഘട്ടത്തില്‍ കേന്ദ്രത്തിലും വിവിധ സംസ്ഥാനങ്ങളിലും ആയി 25,350 ഓളം കോടി വരുന്ന 8 ദേശീയപാതാ പദ്ധതികള്‍ റിലയന്‍സ് കമ്പനിക്ക് നല്‍കിയത്?
പ്രതികരിക്കാൻ ഇവിടെ എഴുതുക: