Monday, July 7, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കസ്റ്റംസ് തീരുവ ഘടന അഴിച്ചുപണിയും; 400 ഇളവുകള്‍ പുനഃപരിശോധിക്കും; കാര്‍ഷിക മേഖലയിലെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനായി സെസ്

ജിഎസ്ടി സുഗമമാക്കുന്നതിന് സാധ്യമായ എല്ലാ നടപടികളും കൈക്കൊള്ളുമെന്ന് ധന മന്ത്രി

Janmabhumi Online by Janmabhumi Online
Feb 1, 2021, 07:59 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ന്യൂദല്‍ഹി: കസ്റ്റംസ് തീരുവ ഘടന യുക്തിസഹമാക്കുക, നടപ്പാക്കല്‍ സുഗമമാക്കുക, ആഭ്യന്തര ഉല്‍പാദനത്തിന് പ്രചോദനം നല്‍കുക എന്നീ ലക്ഷ്യങ്ങളോടെ കേന്ദ്ര ബജറ്റ് 202122ല്‍ നിരവധി പരോക്ഷ നികുതി നിര്‍ദേശങ്ങള്‍ ഉണ്ട്. കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍ കേന്ദ്ര ബജറ്റ് 202122 ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിച്ചു.

ജിഎസ്ടി. കൂടുതല്‍ ലളിതവല്‍ക്കരിക്കല്‍

കഴിഞ്ഞ കുറച്ച് മാസങ്ങളായി റെക്കോര്‍ഡ് ജിഎസ്ടി കളക്ഷന്‍ നടത്തിയിട്ടുണ്ടെന്ന് ശ്രീമതി. സീതാരാമന്‍ തന്റെ ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. ജിഎസ്ടി കൂടുതല്‍ ലളിതമാക്കാന്‍ നിരവധി നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. ജിഎസ്ടിഎന്‍ സംവിധാനത്തിന്റെ ശേഷി പ്രഖ്യാപിച്ചു. നികുതി വെട്ടിപ്പുകാരെയും വ്യാജ ബില്ലര്‍മാരെയും തിരിച്ചറിയുന്നതിനായി ഡീപ് അനലിറ്റിക്‌സും നിര്‍മിത ബുദ്ധിയും വിന്യസിച്ചിട്ടുണ്ട്, അവര്‍ക്കെതിരെ പ്രത്യേക നീക്കങ്ങള്‍ ആരംഭിക്കുന്നു. ജിഎസ്ടി കൂടുതല്‍ സുഗമമാക്കുന്നതിനും വിപരീത ഡ്യൂട്ടി ഘടന പോലുള്ള അപാകതകള്‍ നീക്കം ചെയ്യുന്നതിനും സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ധനമന്ത്രി സഭയ്‌ക്ക് ഉറപ്പ് നല്‍കി.

കസ്റ്റംസ് തീരുവ യുക്തിസഹമാക്കല്‍

ആഭ്യന്തര ഉല്‍പാദനത്തെ പ്രോത്സാഹിപ്പിക്കുക, ആഗോള മൂല്യ ശൃംഖലയിലേക്ക് കടക്കാനും മികച്ച രീതിയില്‍ കയറ്റുമതി ചെയ്യാനും ഇന്ത്യയെ സഹായിക്കുക എന്നീ ഇരട്ട ലക്ഷ്യങ്ങളാണുള്ളതെന്ന് കസ്റ്റംസ് തീരുവ നയം സംബന്ധിച്ചു  ധനമന്ത്രി പറഞ്ഞു. അസംസ്‌കൃത വസ്തുക്കള്‍ എളുപ്പത്തില്‍ ലഭ്യമാക്കുന്നതിലും മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളുടെ കയറ്റുമതിയിലും ഇപ്പോള്‍ ശ്രദ്ധ ചെലുത്തേണ്ടതുണ്ടെന്ന് അവര്‍ പറഞ്ഞു. ഇക്കാര്യത്തില്‍, ഈ വര്‍ഷം കസ്റ്റംസ് തീരുവ ഘടനയില്‍ 400 പഴയ ഇളവുകള്‍ അവലോകനം ചെയ്യാന്‍ അവര്‍ നിര്‍ദ്ദേശിച്ചു. വിപുലമായ ചര്‍ച്ചകള്‍ നടത്തുമെന്നും 2021 ഒക്ടോബര്‍ ഒന്നിനു പ്രശ്‌നങ്ങളില്ലാത്ത പുതുക്കിയ കസ്റ്റംസ് തീരുവ ഘടന നടപ്പാക്കുമെന്നും അവര്‍ പ്രഖ്യാപിച്ചു. ഇനി മുതലുള്ള കസ്റ്റംസ് തീരുവ ഇളവുകള്‍ക്ക് മാര്‍ച്ച് 31 വരെ സാധുത ഉണ്ടായിരിക്കുമെന്നും അവര്‍ നിര്‍ദ്ദേശിച്ചു.

ഇലക്ട്രോണിക്, മൊബൈല്‍ ഫോണ്‍ വ്യവസായം

ചാര്‍ജറുകളുടെ ഭാഗങ്ങള്‍ക്കും മൊബൈലുകളുടെ ഉപഭാഗങ്ങള്‍ക്കുമുള്ള ചില ഇളവുകള്‍ ധനമന്ത്രി പിന്‍വലിച്ചു. കൂടാതെ, മൊബൈലുകളുടെ ചില ഭാഗങ്ങള്‍ ‘നില്‍’ നിരക്കില്‍ നിന്ന് 2.5 ശതമാനത്തിലേക്ക് മാറും. അലോയ്, അലോയ്, സ്‌റ്റെയിന്‍ലെസ് സ്റ്റീല്‍ എന്നിവയുടെ സെമിസ്, ഫഌറ്റ്, നീളമുള്ള ഉല്‍പ്പന്നങ്ങള്‍ എന്നിവയില്‍ കസ്റ്റസ് തീരുവ 7.5 ശതമാനമായി കുറയ്‌ക്കുന്നതായി അവര്‍ പ്രഖ്യാപിച്ചു. 2022 മാര്‍ച്ച് 31 വരെയുള്ള കാലയളവില്‍ സ്റ്റീല്‍ സ്‌ക്രാപ്പിന്റെ തീരുവ ഒഴിവാക്കണമെന്ന് മന്ത്രി നിര്‍ദ്ദേശിച്ചു. ചില ഉരുക്ക് ഉല്‍പന്നങ്ങളുടെ എഡിഡി, സിവിഡി എന്നിവയും സീതാരാമന്‍ റദ്ദാക്കി. ചെമ്പ് സ്‌ക്രാപ്പിന്റെ തീരുവ അഞ്ച് ശതമാനത്തില്‍ നിന്ന് 2.5 ശതമാനമായി കുറയ്‌ക്കുമെന്ന് അവര്‍ പ്രഖ്യാപിച്ചു.

ടെക്‌സ്‌റ്റൈല്‍ / രാസവസ്തുക്കള്‍ / സ്വര്‍ണവും വെള്ളിയും

മനുഷ്യനിര്‍മിത തുണിത്തരങ്ങള്‍ക്ക് ആവശ്യമായ അസംസ്‌കൃത വസ്തുക്കളുടെ തീരുവ യുക്തിസഹമാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പരാമര്‍ശിച്ച ധനമന്ത്രി പോളിസ്റ്റര്‍, മറ്റ് മനുഷ്യനിര്‍മ്മിത നാരുകള്‍ എന്നിവയ്‌ക്ക് തുല്യമായി നൈലോണ്‍ ശൃംഖല കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചു. കാപ്രോലക്ടം, നൈലോണ്‍ ചിപ്‌സ്, നൈലോണ്‍ ഫൈബര്‍, നൂല്‍ എന്നിവയുടെ ബിസിഡി നിരക്കുകള്‍ അഞ്ച് ശതമാനമായി കുറയ്‌ക്കുന്നതായി പ്രഖ്യാപിച്ച മന്ത്രി, ഇത് ടെക്‌സ്‌റ്റൈല്‍ വ്യവസായത്തിനും എംഎസ്എംഇകള്‍ക്കും കയറ്റുമതിക്കും സഹായകമാകുമെന്നു പറഞ്ഞു. ആഭ്യന്തര മൂല്യവര്‍ധന പ്രോത്സാഹിപ്പിക്കുന്നതിനും വിപരീതഫലങ്ങള്‍ നീക്കം ചെയ്യുന്നതിനുമായി രാസവസ്തുക്കളുടെ കസ്റ്റംസ് തീരുവ നിരക്ക് നിജപ്പെടുത്തുമെന്നും അവര്‍ പ്രഖ്യാപിച്ചു. സ്വര്‍ണം, വെള്ളി എന്നിവയുടെ കസ്റ്റംസ് തീരുവ യുക്തിസഹമാക്കുന്നതായും മന്ത്രി പ്രഖ്യാപിച്ചു.

പുനര്‍നിര്‍മിക്കാവുന്ന ഊര്‍ജ്ജം

ആഭ്യന്തര ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് സോളാര്‍ സെല്ലുകളും സോളാര്‍ പാനലുകളും ഘട്ടം ഘട്ടമായി നിര്‍മിക്കുന്നതിനുള്ള പദ്ധതികള്‍ വിജ്ഞാപനം ചെയ്യുമെന്ന് ധനമന്ത്രി പറഞ്ഞു. സോളാര്‍ ഇന്‍വെര്‍ട്ടറുകളുടെ തീരുവ അഞ്ചു ശതമാനത്തില്‍ നിന്ന് 20 ശതമാനമായും സോളാര്‍ വിളക്കുകളുടെ നിരക്ക് 5 ശതമാനത്തില്‍ നിന്ന് 15 ശതമാനമായും ഉയര്‍ത്തുമെന്ന് അവര്‍ പ്രഖ്യാപിച്ചു.

മൂലധന സാമഗ്രികള്‍        

ആഭ്യന്തരമായി വന്‍കിട മൂലധന ഉപകരണങ്ങള്‍ നിര്‍മിക്കുന്നതില്‍ വളരെയധികം സാധ്യതകളുണ്ടെന്ന് ധനമന്ത്രി തന്റെ ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. യഥാസമയം നിരക്ക് ഘടന സമഗ്രമായി അവലോകനം ചെയ്യുമെന്ന് അവര്‍ പറഞ്ഞു. ടണല്‍ ബോറിംഗ് മെഷീനിലെ ഇളവുകള്‍ പിന്‍വലിക്കാന്‍ അവര്‍ നിര്‍ദ്ദേശിച്ചു. ഇതിന്് 7.5% കസ്റ്റംസ് തീരുവയും ചില ഭാഗങ്ങള്‍ക്ക് 2.5% തീരുവയും ഉണ്ടാകും. ചില ഓട്ടോ പാര്‍ട്ടുകളുടെ തീരുവ 15 ശതമാനമായി ഉയര്‍ത്തുന്നതോടെ ഓട്ടോ പാര്‍ട്ടുകളുടെ പൊതു നിരക്കിനു തുല്യമായി മാറും.

എം.എസ്.എം.ഇ. ഉല്‍പ്പന്നങ്ങള്‍

സ്റ്റീല്‍ സ്‌ക്രൂകള്‍, പ്ലാസ്റ്റിക് ബില്‍ഡര്‍ സാധനങ്ങള്‍, ചെമ്മീന്‍ തീറ്റ എന്നിവയുടെ തീരുവ 15% ആക്കി ഉയര്‍ത്തുക വഴി എംഎസ്എംഇകള്‍ക്കു ഗുണകരമായ ചില കാര്യങ്ങള്‍ ബജറ്റില്‍ നിര്‍ദേശിക്കുന്നു. വസ്ത്രങ്ങള്‍, തുകല്‍, കരകൗശല വസ്തുക്കള്‍ എന്നിവയുടെ കയറ്റുമതിക്കാര്‍ക്ക് പ്രോല്‍സാഹനമായി ഡ്യൂട്ടി ഫ്രീ ഇനങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിന് യുക്തിസഹമായി ഇളവ് നല്‍കാനും ഇത് വ്യവസ്ഥ ചെയ്യുന്നു. ചിലതരം തുകലുകളുടെ ഇറക്കുമതിക്കുള്ള ഇളവ് പിന്‍വലിക്കാനും പൂര്‍ത്തിയായ സിന്തറ്റിക് രത്‌നക്കല്ലുകളുടെ കസ്റ്റംസ് തീരുവ ഉയര്‍ത്താനും ഇതു വ്യവസ്ഥ ചെയ്യുന്നു.

കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍

കൃഷിക്കാര്‍ക്ക് പ്രയോജനപ്പെടുന്നതിനായി പരുത്തിയുടെ കസ്റ്റംസ് തീരുവ 10 ശതമാനമായും അസംസ്‌കൃത സില്‍ക്ക്, സില്‍ക്ക് നൂലിന്റെ തീരുവ 15 ശതമാനമായും വര്‍ധിപ്പിച്ചതായി ധനമന്ത്രി പ്രഖ്യാപിച്ചു. ഡീനാച്വേഡ് ഈഥൈല്‍ ആല്‍ക്കഹോളിനുള്ള  അന്തിമോപയോഗാടിസ്ഥാനത്തിലുള്ള ഇളവുകള്‍ പിന്‍വലിക്കുമെന്നും അവര്‍ പ്രഖ്യാപിച്ചു.

ചില ഇനങ്ങള്‍ക്കായി മന്ത്രി അഗ്രിക്കള്‍ച്ചര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ഡെവലപ്‌മെന്റ് സെസ്

കാര്‍ഷിക ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ഡെവലപ്‌മെന്റ് സെസ് (എ.ഐ.ഡി.സി) നിര്‍ദ്ദേശിച്ചു. ”സെസ് പ്രയോഗിക്കുമ്പോള്‍, മിക്ക ഇനങ്ങളിലും ഉപഭോക്താക്കളില്‍ അധിക ഭാരം വരുത്താതിരിക്കാന്‍ ഞങ്ങള്‍ ശ്രദ്ധിച്ചു”. കസ്റ്റംസ് ഭാഗത്ത് സ്വര്‍ണം, വെള്ളി, മദ്യപാനങ്ങള്‍, ക്രൂഡ് പാം ഓയില്‍, ക്രൂഡ് സോയാബീന്‍, സൂര്യകാന്തി എണ്ണ, ആപ്പിള്‍, കല്‍ക്കരി, ലിഗ്‌നൈറ്റ്, പീറ്റ് സ്‌പെസിഫൈഡ് രാസവളങ്ങള്‍, കടല, കാബൂളി ചാന, ബംഗാള്‍ ഗ്രാം, പയറ്, പരുത്തി എന്നിവയാണ്. ഈ ഇനങ്ങളില്‍ ഭൂരിഭാഗത്തിനും ഉപഭോക്താവിന് അധിക ബാധ്യത ഉണ്ടാകില്ല.

എക്‌സൈസ് ചുങ്കമായി പെട്രോളിന് 2.5 രൂപയും ഡീസലിന് ലിറ്ററിന് 4 രൂപയും എ.ഐ.ഡി.സി. ചുമത്തി. എന്നിരുന്നാലും, പെട്രോള്‍, ഡീസല്‍ എന്നിവയുടെ അടിസ്ഥാന എക്‌സൈസ് തീരുവ (ബിഇഡി), പ്രത്യേക അധിക എക്‌സൈസ് തീരുവ (സെയ്ഡ്) നിരക്കുകള്‍ ബജറ്റില്‍ കുറച്ചിട്ടുണ്ട്. അതിനാല്‍ മൊത്തത്തിലുള്ള ഉപഭോക്താവിന് അധിക ഭാരം ഉണ്ടാകില്ല. ബ്രാന്‍ഡുചെയ്യാത്ത പെട്രോളിന് ലിറ്ററിന് 1.4 രൂപയും  ഡീസലിന് ലിറ്ററിന് 1.8 രൂപയും ആയിരിക്കും ബി.ഇ.ഡി. എസ്എഇഡി ലിറ്ററിന് യഥാക്രമം 11 രൂപയും 8 രൂപയും ആയിരിക്കും.

നടപടിക്രമങ്ങളുടെ യുക്തിഭദ്രമാക്കുന്നതും നടപ്പാക്കല്‍ ലളിതമാക്കുന്നതും സംബന്ധിച്ച് എഡിഡി, സിവിഡി ലെവികള്‍ ചുമത്തുന്ന വ്യവസ്ഥകളില്‍ ചില മാറ്റങ്ങള്‍ നിര്‍ദ്ദേശിച്ചു. കസ്റ്റംസ് അന്വേഷണം പൂര്‍ത്തിയാക്കാന്‍ കൃത്യമായ സമയപരിധി നിര്‍ദ്ദേശിക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു. എഫ്ടിഎകളുടെ ദുരുപയോഗം പരിശോധിക്കാന്‍ 2020ല്‍ തുരന്ത് കസ്റ്റം ഇനിഷ്യേറ്റീവ് ആരംഭിച്ചതായി മന്ത്രി പറഞ്ഞു.

Tags: Nirmala Sitharamanബജറ്റ് 2021
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എട്ടു വയസ്സാവുന്ന ജിഎസ് ടി ; ഇന്ത്യന്‍ സാമ്പത്തികകുതിപ്പിന്റെ നട്ടെല്ലായി ജിഎസ് ടിയെ മാറ്റിയ മോദി സര്‍ക്കാരിന്റെ മാജിക്; ഇന്ത്യയുടെ വഴിയിലേക്ക് ലോകം

കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമനുമായി സംസ്ഥാന ധനകാര്യമന്ത്രി കെ.എന്‍. ബാലഗോപാല്‍ ന്യൂദല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തിയപ്പോള്‍
Kerala

മന്ത്രി ബാലഗോപാല്‍ നിര്‍മലാ സീതാരാമനെ കണ്ടു; ഗാരന്റി റിഡംപ്ഷന്‍ ഫണ്ട് രൂപീകരിക്കുമെന്ന്

India

ഇന്ത്യയുടെ നാലാം സാമ്പത്തികപാദവളര്‍ച്ചയില്‍ വന്‍കുതിപ്പ്; 7.4 ശതമാനം വളര്‍ച്ച; കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇന്ത്യ 6.5 ശതമാനം വളര്‍ച്ച നേടി

India

ഇഎംഎസ് സര്‍ക്കാരിനെ കോണ്‍ഗ്രസ് തൂത്തെറിഞ്ഞതും പഴങ്കഥയോ: നിര്‍മല സീതാരാമന്‍

India

200 കോടി രൂപയുടെ നികുതിവെട്ടിപ്പ് കണ്ടെത്തിയത് വാട്സാപ്പും ഗൂഗിൾ മാപ്പും വഴി; വിമർശനങ്ങൾക്ക് മറുപടിയുമായി നിർമ്മല സീതാരാമൻ

പുതിയ വാര്‍ത്തകള്‍

കല്‍ക്കട്ട കൂട്ടബലാത്സംഗം: കോളേജുകളില്‍ വിദ്യാര്‍ത്ഥി യൂണിയനുകള്‍ക്കുള്ള മുറികള്‍ പൂട്ടാന്‍ ഉത്തരവിട്ട് ഹൈക്കോടതി

കേരളത്തില്‍ മദ്യനിരോധനം സാധ്യമല്ലെന്ന് മന്ത്രി എംബി രാജേഷ്,നാടിന് ഗുണം ചെയ്യുന്ന കാര്യത്തെ എതിര്‍ക്കരുതെന്നും മന്ത്രി

നിപ സ്ഥിരീകരിച്ച യുവതിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു, 9 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്

തൃശൂര്‍ പൂരത്തിന് വടക്കുന്നാഥക്ഷേത്രത്തില്‍ എത്തിയ സുരേഷ് ഗോപി

തൃശൂര്‍ പൂരം അലങ്കോലപ്പെട്ട സംഭവം: സുരേഷ് ഗോപിയുടെ മൊഴി രേഖപ്പെടുത്തി

എല്‍സ 03 കപ്പല്‍ അപകടം: എംഎസ്സിയുടെ മറ്റാരു കപ്പല്‍ കസ്റ്റഡിയില്‍  വയ്‌ക്കണമെന്ന് ഹൈക്കോടതി, 9531 കോടി രൂപയാണ് നഷ്ടപരിഹാരം വേണമെന്ന് സര്‍ക്കാര്‍

രജിസ്ട്രാറുടെ സസ്‌പെന്‍ഷന്‍ റദ്ദാക്കിയത് നിയമവിരുദ്ധമായി :ഡോ.സിസ തോമസ് ഗവര്‍ണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി

പത്തനംതിട്ടയിലെ പാറമട അപകടം: ഒരു മൃതദേഹം കണ്ടെത്തി

സ്വകാര്യ ആശുപത്രിയിലെ ചികിത്സയിലാണ് ജീവന്‍ രക്ഷപ്പെട്ടത് : മന്ത്രി സജി ചെറിയാന്‍

ഗുരുപൂർണ്ണിമ ദിനത്തിനായി വ്രതം നോറ്റിരുന്ന ഭക്തർക്ക് നൽകിയ തക്കാളിക്കറിയിൽ ആട്ടിറച്ചി കഷണം ; ധാബ സീൽ ചെയ്തു

തുർക്കിക്ക് തിരിച്ചടി ; സുരക്ഷാ ക്ലിയറൻസ് റദ്ദാക്കുന്നതിനെതിരെ സെലിബി കമ്പനി നൽകിയ ഹർജി ഹൈക്കോടതി തള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies