ന്യൂദല്‍ഹി: അഭിലാഷ ഭാരതത്തിനായി ഉള്ള സമഗ്ര വികസനം രാജ്യത്തെ അസംഘടിത തൊഴിലാളികള്‍ക്ക് പ്രത്യേകിച്ച് കുടിയേറ്റ തൊഴിലാളികള്‍ക്കായി പലവിധ നിര്‍ദേശങ്ങള്‍ മുന്നോട്ടു വയ്ക്കാന്‍ സര്‍ക്കാരിന് പ്രചോദനമേകുന്നു.
പാര്‍ലമെന്റില്‍ കേന്ദ്ര ബജറ്റ് അവതരിപ്പിക്കെ കേന്ദ്ര ധനകോര്പ്പറേറ്റ് കാര്യ മന്ത്രി നിര്‍മ്മലാ സീതാരാമന് ഒരു രാഷ്ട്രം ഒരു റേഷന്‍ കാര്‍ഡ്, തൊഴില്‍ നിയമങ്ങള്‍ എന്നിവയ്ക്ക് പ്രത്യേക പ്രാധാന്യം നല്കി. രാജ്യത്തെ അസംഘടിതമേഖലയിലെ തൊഴിലാളികളെ പറ്റിയുള്ള വിവരശേഖരണത്തിനായി പ്രത്യേക പോര്‍ട്ടല്‍ സജ്ജമാക്കും എന്നും കേന്ദ്ര ധനമന്ത്രി വ്യക്തമാക്കി.
രാജ്യത്തെ 32 സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളില്‍ ഒരു രാഷ്ട്രം ഒരു റേഷന്‍ കാര്‍ഡ് പദ്ധതി പുരോഗമിക്കുകയാണ്. ഇതുവരെ 69 കോടി ഗുണഭോക്താക്കളിലേയ്ക്ക് (അതായത് അര്‍ഹരായവരില്‍ 86%) പദ്ധതി എത്തിക്കാന്‍ കഴിഞ്ഞതായും ധനമന്ത്രി വ്യക്തമാക്കി.
രാജ്യത്തെ കെട്ടിട നിര്‍മ്മാണ തൊഴിലാളികള്‍ ഉള്‍പ്പടെയുള്ളവരുടെ വിവരശേഖരണത്തിനായി ഒരു പുതിയ പോര്‍ട്ടല്‍ സജ്ജമാക്കണം എന്ന് നിര്‍ദ്ദേശവും നിര്‍മ്മലാ സീതാരാമന് മുന്നോട്ടുവെച്ചു. രാജ്യത്തെ കുടിയേറ്റ തൊഴിലാളികള്‍ക്ക് ആയി ആരോഗ്യ, ഭവനനിര്‍മ്മാണ, ശേഷി വികസന, ഇന്‍ഷുറന്‍സ്, വായ്പ, ഭക്ഷ്യ പദ്ധതികള്‍ തയ്യാറാക്കുന്നതിന് ഇത് സഹായകരമാകും.
രാജ്യത്തെ എല്ലാ വിഭാഗം ജീവനക്കാര്‍ക്കും കുറഞ്ഞ വേതനം ഉറപ്പാക്കുന്നതും സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതുമായ 4 തൊഴില്‍ കോഡുകളുടെ നടപ്പാക്കല്‍ ഭരണകൂടം ഉടന്‍തന്നെ പൂര്‍ത്തീകരിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി. രാജ്യത്തെ വനിതകള്‍ക്ക് എല്ലാത്തരം തൊഴില്‍ ചെയ്യുന്നതിനും, വേണ്ടത്ര സുരക്ഷയോടു കൂടി രാത്രി ഷിഫ്റ്റ് ചെയ്യുന്നതിനും അവസരമൊരുക്കുമെന്നും സീതാരാമന് ഉറപ്പുനല്‍കി.
ഒറ്റത്തവണ രജിസ്ട്രേഷന്, ലൈസന്‍സിംഗ്, ഓണ്‍ലൈന്‍ റിട്ടേണ്‍ സൗകര്യങ്ങള്‍ തൊഴില്‍ ദാതാക്കളുടെമേലുള്ള അധികഭാരം കുറയ്ക്കുമെന്ന് അവര്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: