ന്യൂദല്‍ഹി: ദാരിദ്ര്യരേഖയ്‌ക്ക് താഴെയുള്ളവർക്കായി കേന്ദ്രസര്‍ക്കാരിന്റെ സൗജന്യ പാചകവാതകവിതരണ പദ്ധതിയായ ‘ഉജ്ജ്വല യോജന’യുടെ പ്രയോജനം കൂടുതല്‍ പേരിലേക്ക് വ്യാപിപ്പിക്കുമെന്ന് ധനമന്ത്രി നിര്‍മലാ സീതാരാമന്‍. ഒരു കോടി പേര്‍ക്ക് കൂടി പദ്ധതിയുടെ ആനുകൂല്യം ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ബജറ്റവതരണവേളയില്‍ മന്ത്രി വ്യക്തമാക്കി.
കോവിഡ് വ്യാപനത്തിനിടയിലും പ്രത്യേകിച്ച് ലോക്ഡൗണ്‍ കാലത്ത് പാചകവാതകമുള്‍പ്പെടെ ഇന്ധനവിതരണത്തില്‍ തടസ്സം നേരിട്ടില്ലെന്ന കാര്യം നിര്‍മലാ സീതാരാമന്‍ എടുത്തു പറഞ്ഞു. വാഹനങ്ങള്‍ക്കുള്ള സിഎന്‍ജി വിതരണവും കുഴല്‍വഴിയുള്ള പാചകവാതകവിതരണവും നൂറിലധികം ജില്ലകളിലേക്ക് കൂടി വ്യാപിപിക്കുമെന്ന് അവര്‍ അറിയിച്ചു. എൽപിജിയെക്കാൾ അപകട സാധ്യത വളരെ കുറവാണിതിന്.
സുരക്ഷിതവും ചെലവ് കുറഞ്ഞതുമായ സിറ്റിഗ്യാസ് പദ്ധതി വ്യാപിപ്പിക്കും. മണ്ണിൽ കുഴിച്ചിട്ട പൈപ്പ് വഴിയായിരിക്കും അടുക്കളകളിൽ വാതകം എത്തിക്കുക. വാതകോപയോഗം അടിസ്ഥാനമാക്കിയുള്ള സമ്പദ്ഘടനയുടെ വികസനം ഉറപ്പു വരുത്താന്‍ കുഴലുകളിലൂടെയുള്ള വാതകവിതരണം ക്രമീകരിക്കുന്നതിനായുള്ള ട്രാന്‍സ്‌പോര്‍ട്ട് സിസ്റ്റം ഓപ്പറേറ്റര്‍ (ടിഎസ്ഒ) നിലവില്‍ വരുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: