ന്യൂദല്‍ഹി: കേന്ദ്ര ബജറ്റില്‍ കര്‍ഷകര്‍ക്കായി പ്രഖ്യാപനങ്ങള്‍ ഏറെ. വിളകള്‍ക്ക് താങ്ങുവില ഉറപ്പാക്കുമെന്നും ധനമന്ത്രി നിര്‍മല സീതാരാമന്‍. ഇതിനായി 1.72 ലക്ഷം കോടി വകയിരുത്തി. ഒപ്പം, കാര്‍ഷക വായ്പകള്‍ക്ക് 16.5 ലക്ഷം കോടിയും വകയിരുത്തി.
കര്‍ഷകരുടെ ക്ഷേമത്തിനായി നമ്മുടെ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. എല്ലാ ചരക്കുകളിലുമുള്ള ഉല്‍പാദനച്ചെലവിന്റെ 1.5 ഇരട്ടി വില ഉറപ്പാക്കാന്‍ എംഎസ്പി സംവിധാനത്തില്‍ മാറ്റം വവരുത്തിയാണ് പ്രഖ്യാപനമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍
ഉജ്ജ്വല പദ്ധതി ഒരു കോടിയിലധികം ഗുണഭോക്താക്കളിലേക്ക് വ്യാപിപ്പിക്കും. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ 100 ജില്ലകളെ കൂടി നഗര വാതക വിതരണ ശൃംഖലയിലേക്ക് ചേര്‍ക്കും. ജമ്മു കശ്മീരില്‍ ഗ്യാസ് പൈപ്പ്‌ലൈന്‍ പദ്ധതി ഏറ്റെടുക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക: