ന്യൂദല്‍ഹി: ഇന്‍ഷ്വറന്‍സ് മേഖലയിലെ വിദേശനിക്ഷേപ പരിധി ഉയര്‍ത്തി. 49 ശതമാനത്തില്‍ നിന്ന് 74 ശതമാനമാക്കിയാണ് ബജറ്റിലെ പ്രഖ്യാപനം. ഇന്ത്യന്‍ റെയില്‍വേ ഇന്ത്യയ്‌ക്കായി ദേശീയ റെയില്‍ പദ്ധതി 2030 നടപ്പാക്കും. വ്യവസായത്തിന് ലോജിസ്റ്റിക് ചെലവ് കുറയ്‌ക്കുക എന്ന മെയ്‌ക്ക് ഇന്‍ ഇന്ത്യ പ്രഖ്യാപനത്തിലൂന്നിയാകും പദ്ധതി. പഴയതും യോഗ്യതയില്ലാത്തതുമായ വാഹനങ്ങള്‍ ഒഴിവാക്കുന്നതിനുള്ള സന്നദ്ധ വാഹന സ്‌ക്രാപ്പിംഗ് നയം പുതുക്കി. വ്യക്തിഗത വാഹനങ്ങള്‍ 20 വര്‍ഷവും വാണിജ്യ വാഹനങ്ങള്‍ 15 വര്‍ഷവുമായി കാലയളവ്. 5 വര്‍ഷത്തിനിടെ 1,41,678 കോടി രൂപ ചെലവഴിച്ച അര്‍ബന്‍ സ്വച്ഛ് ഭാരത് മിഷന്‍ 2.0 നടപ്പാക്കും. ഇതിനായി ദശലക്ഷക്കണക്കിന് ജനസംഖ്യയുള്ള 42 നഗര കേന്ദ്രങ്ങള്‍ക്ക് 2,217 കോടി രൂപ വകയിരുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: