ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി നഗരസഭ കാര്യാലയത്തിന്റെ കയ്യെത്തുംദൂരെ മാലിന്യക്കൂമ്പാരം. ദുര്‍ഗന്ധം വമിച്ചിട്ടും കണ്ടില്ലെന്ന് നടിക്കുകയാണ് അധികൃതര്‍.
നഗരസഭ കെട്ടിടത്തിനു മുന്‍വശത്തുള്ള ആയുര്‍വേദ ആശുപത്രിക്ക് പുറകിലുള്ള ഇടറോഡിലാണ് മാലിന്യക്കൂമ്പാരവും മദ്യക്കുപ്പികളും കൂടിക്കിടക്കുന്നത്. ടിബി റോഡിലേയ്‌ക്കും കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിലേയ്‌ക്കുമുള്ള എളുപ്പ വഴിയാണിത്. നൂറു കണക്കിന് യാത്രക്കാര്‍ കടന്നുപോകുന്ന റോഡരികിലാണ് മാലിന്യങ്ങളുള്ളത്. കൂടാതെ, നിരവധി ഇടറോഡുകളിലും മാലിന്യങ്ങള്‍ കുന്നുകൂടിക്കിടക്കുന്നുണ്ട്. സമീപത്തെ നടപ്പാതകളിലും പടികളിലുമെല്ലാം മാലിന്യങ്ങള്‍ കൂട്ടിയിട്ട് കത്തിച്ച നിലയിലാണ്.
മദ്യക്കുപ്പികളുടെ പൊട്ടിയ കഷ്ണങ്ങള്‍ റോഡില്‍ ചിതറിക്കിടക്കുന്നതും അപകടത്തിന് ഇടയാക്കുന്നു. വ്യാപാരസ്ഥാപനങ്ങളിലെയും മദ്യശാലകളിലെയും ഹോട്ടലുകളിലെയും മാലിന്യങ്ങളാണ് ഇവിടെ നിക്ഷേപിക്കുന്നത്.
കഴിഞ്ഞ ഒരു മാസമായി മാലിന്യങ്ങള്‍ ഇവിടെ കിടക്കാന്‍ തുടങ്ങിയിട്ടെന്ന് യാത്രക്കാരും സമീപത്തുള്ളവരും പറയുന്നു. ദുര്‍ഗന്ധവും കൊതുകുശല്യവും ഇവിടെ രൂക്ഷമാണ്. ഫയര്‍—സ്റ്റേഷന്‍ ടി ബി റോഡ് ഭാഗം എന്നിവിടങ്ങളില്‍ പാതയോരങ്ങളില്‍ വാഹനങ്ങളുടെ ഗ്ലാസ്സുകളും ട്യൂബ് ലൈറ്റുകളും അടക്കമുള്ള മാലിന്യങ്ങള്‍ കൂട്ടിയിട്ടിരിക്കുന്ന നിലയിലാണ്.
മാലിന്യങ്ങള്‍ നീക്കാന്‍ ശുചീകരണ തൊഴിലാളികളെ നിയോഗിച്ചിട്ടുണ്ടെങ്കിലും മാലിന്യം നീക്കം നടക്കുന്നില്ലെന്ന പരാതി ഉയരുന്നുണ്ട്. മാലിന്യങ്ങള്‍ യഥാസമയം നീക്കാത്തതും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താത്തുമാണ് മാലിന്യങ്ങള്‍ കുന്നുകൂടാന്‍ ഇടയാക്കുന്നത്.
തെരുവു വിളക്കുകള്‍ കത്താത്തത് പലയിടങ്ങളിലും മാലിന്യങ്ങള്‍ തള്ളുന്നതിന് കാരണമാകുന്നുണ്ട്. സന്ധ്യകഴിഞ്ഞാല്‍ ഇടറോഡുകള്‍ പലതും ഇരുട്ടിന്റെ പിടിയിലാണ്. മാലിന്യം വാഹനങ്ങളില്‍ കൊണ്ടുവന്ന് തള്ളുന്നവര്‍ക്ക് ഇത് സഹായകമാകുന്നു. ആളൊഴിഞ്ഞ കെട്ടിടങ്ങളും ഇടറോഡുകളും സാമൂഹ്യവിരുദ്ധരുടെയും മദ്യപസംഘത്തിന്റെയും താവളമായി മാറിയിട്ടുണ്ട്.
തെരുവുവിളക്കുകള്‍ കത്തിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചിരുന്നെങ്കിലും പ്രധാനറോഡിലെ വിളക്കുകള്‍ മാത്രമാണ് കത്തിച്ചത്. നഗരമധ്യത്തിലെയും ഇടറോഡുകളിലെയും മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിനും യഥാസമയങ്ങളില്‍ വൃത്തിയാക്കുന്നതിനും അധികൃതരുടെ ഭാഗത്തുനിന്നും നടപടി വേണമെന്നാണ് ആവശ്യമുയരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: