കൊച്ചി: കൊച്ചി നഗരത്തില്‍ വീണ്ടും വിലയ ലഹരിമരുന്ന് വേട്ട. എം.ജി.റോഡിലെ ഫ്‌ലാറ്റില്‍ നിന്ന് ലഹരിമരുന്നുകളുമായി യുവതിയടക്കം മൂന്ന് പേരാണ് അറസ്റ്റിലായത്. കാസര്‍കോട് വകക്കേപ്പുറം പടന്ന നഫീസത്ത് വില്ലയില്‍ സമീര്‍ വി.കെ. പ്രായം 35 വയസ്, കോതമംഗംലം നെല്ലിമറ്റം മുളമ്പായില്‍ വീട്ടില്‍ അജ്മല്‍ റസാഖ്, 32 വയസ്, വൈപ്പിന്‍ ഞാറയ്‌ക്കല്‍ പെരുമ്പിള്ളി ചേലാട്ടു വീട്ടില്‍ ആര്യ. 23 വയസ് എന്നിവരാണ് പിടിയിലായത്. ഇതില്‍ ആര്യ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകയാണെന്ന് ഇവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലെ പോസ്റ്റുകളും ചിത്രങ്ങളും വ്യക്തമാക്കുന്നു. യോദ്ധാവ് എന്നപേരില്‍ ലഹരിമരുന്ന് സംഘങ്ങളെ പിടികൂടാനായി കൊച്ചി പൊലീസ് രൂപീകരിച്ച രഹസ്യവാട്‌സപ്പ് ഗ്രൂപ്പിന്റെ സഹായത്തോടെയാണ് പ്രതികളെ പിടികൂടിയത്. ഇവര്‍ക്കൊപ്പം വലിയൊരുസംഘംതന്നെ കൊച്ചി നഗരത്തില്‍ ലഹരിമരുന്നു വില്‍പന നടത്തുന്നുണ്ടെന്ന് പൊലീസ് വ്യക്തമാക്കുന്നു. ലഹരിസംഘങ്ങളെ കുടുക്കാനുള്ള ഓപ്പറേഷന്റെ ഭാഗമായാണ് യോദ്ധാവെന്ന വാട്‌സാപ്പ് ഗ്രൂപ്പ് തുടങ്ങിയത്. ഗ്രൂപ്പ് അഡ്മിനായി പ്രവര്‍ത്തിച്ച പൊലീസുകാര്‍ ലഹരിമരുന്ന് സംഘങ്ങളുടെ വിവരങ്ങള്‍ ചോര്‍ത്തിയെടുത്താണ് പ്രതികളെ പിടികൂടി.
പ്രതികളില്‍ നിന്ന് എം.ഡി.എംഎയും, ഹാഷിഷ് ഓയിലും, കഞ്ചാവും പിടിച്ചെടുത്തു. ഗ്രൂപ്പ് വഴി ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊച്ചി സിറ്റി ഡാന്‍സഫും, സെന്റ്രല്‍ പൊലീസും, ചേര്‍ന്ന നടത്തിയ ഓപ്പറേഷനിലാണ് മൂവരും പിടിയിലായത്. പ്രതികളില്‍ നിന്ന് ലക്ഷങ്ങള്‍ വിലവരുന്ന 46 ഗ്രാം എം.ഡി.എം.എ, 1.2 കിലോഗ്രാം ഹാഷിഷ് ഓയില്‍, 340 ഗ്രാം കഞ്ചാവ് എന്നിവ പിടിച്ചെടുത്തു. വര്‍ഷങ്ങളോളം മലേഷ്യയില്‍ ജോലി ചെയ്തിരുന്ന സമീര്‍ നാട്ടില്‍ തിരിച്ചെത്തി ഹോട്ടല്‍, സ്റ്റേഷനറി കടകള്‍ തുടങ്ങി. ഇതിന്റെ മറവില്‍ ബെഗളൂരുവില്‍ നിന്ന് ലഹരിമരുന്നുകളെത്തിച്ച് വില്‍പന നടത്തുകയായിരുന്നു. ഒരു ഗ്രാം എം.ഡി.എം.എയ്‌ക്ക് 5000 മുതല്‍ 6000 രൂപ വരെയും ഹാഷിഷ് ഓയില്‍ മൂന്ന് മില്ലിഗ്രാമിന് ആയിരം മുതല്‍ 2000 രൂപവരെയും വിലയീടാക്കിയാരുന്നു വിറ്റിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: