കാസര്‍ഗോഡ്: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും സോളാര്‍ കേസിലെ വിവാദ നായിക സരിത എസ് നായരും കൊല്ലൂരില്‍. കഴിഞ്ഞ ദിവസമാണ് ഇരുവരും ഒരേ സമയം കൊല്ലൂരില്‍ എത്തിയത്. മുകാംബിക ക്ഷേത്ര ദര്‍ശനത്തിനാണ് ഇരുവരും എത്തിയത്.
ആദ്യം ക്ഷേത്ര ദര്‍ശനത്തിനായി എത്തിയത് സരിത എസ് നായരായിരുന്നു. ഒരു മണിക്കൂറിന് ശേഷമാണ് രമേശ് കൊല്ലൂരില്‍ എത്തിയത്. ഒമ്പത് മണിക്ക് ക്ഷേത്രത്തില്‍ എത്തിയ സരിത ഉച്ചയോടെ മടങ്ങി. എന്നാല്‍, വിശേഷാല്‍ പൂജയ്ക്ക് ശേഷം വൈകിട്ട് നാലോടെയാണ് ചെന്നിത്തല കൊല്ലൂരിനിന്ന് തിരിച്ച് പോയത്.
എന്നാല്‍, സോളാര്‍ പരാതിക്കാരി തന്നെ വന്ന് കണ്ടിട്ടില്ലെന്ന് ചെന്നിത്തല വ്യക്തമാക്കി. മൂകാംബികയില്‍ പോയി എന്നത് ശരിയാണ്. എന്നാല്‍ പരാതിക്കാരി തന്നെ വന്നുകണ്ടു എന്നത് നുണപ്രചാരണമാണ്. സോളാര്‍ കേസ് തെരഞ്ഞെടുപ്പ് സ്റ്റണ്ട് മാത്രമാണെന്നും ചെന്നിത്തല പറഞ്ഞു.
സോളാര്‍ കേസിലെ പ്രതിയായ സരിത നല്കിയ പരാതിയില്‍ ഉമ്മന്‍ചാണ്ടി അടക്കമുള്ള നേതാക്കള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് കഴിഞ്ഞ ദിവസം പിണറായി സര്‍ക്കാര്‍ സിബിഐക്ക് വിട്ടിരുന്നു. ഇതിന് പിന്നാലെ പ്രതിപക്ഷ നേതാവും സരിതയും ഒരേ സമയം കൊല്ലൂരില്‍ വന്നത് വിവാദമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: