തിരുവനന്തപുരം: മാര്‍ച്ച് 17 മുതല്‍ 30 വരെയുള്ള എസ്എസ്എല്‍സി പരീക്ഷയുടെ ടൈംടേബിള്‍ പുതുക്കി പ്രസിദ്ധീകരിച്ചു. 22 മുതലുള്ള ദിവസങ്ങളിലെ പരീക്ഷകളിലാണു മാറ്റം. 24നു പരീക്ഷയില്ല. 26നു പരീക്ഷയുണ്ടാകും. മോഡല്‍ പരീക്ഷ മാര്‍ച്ച് 1 മുതല്‍ 5 വരെ നടക്കും.
ഫിസിക്സ്, സോഷ്യല്‍ സയന്‍സ്, ഒന്നാം ഭാഷ പാര്‍ട്ട് 2 (മലയാളം / മറ്റു ഭാഷകള്‍), ബയോളജി എന്നീ വിഷയങ്ങളുടെ തീയതിയിലാണു മാറ്റം. 22നു നടത്താനിരുന്ന ഫിസിക്സ് പരീക്ഷ 25ലേക്കു മാറ്റി. പകരം 23നു നടത്താനിരുന്ന സോഷ്യല്‍ സയന്‍സ് പരീക്ഷ 22ലേക്കു മാറ്റി. 24നു നടത്താനിരുന്ന ഒന്നാം ഭാഷ പാര്‍ട്ട് 2 പരീക്ഷ (മലയാളം / മറ്റു ഭാഷകള്‍) 23ലേക്കു മാറ്റി. 25നു നടത്താനിരുന്ന ബയോളജി പരീക്ഷ 26ലേക്കു മാറ്റി.
പുതുക്കിയ ടൈംടേബിള്‍
മാര്‍ച്ച് 17 1.40 – 3.30 ഒന്നാം ഭാഷ പാര്‍ട്ട് 1
ഉച്ചയ്ക്ക് (മലയാളം / മറ്റു ഭാഷകള്‍)
മാര്‍ച്ച് 18 1.40 – 4.30 ഇംഗ്ലിഷ്
മാര്‍ച്ച് 19 2.40 – 4.30 ഹിന്ദി/ ജനറല്‍ നോളജ്
മാര്‍ച്ച് 22 1.40 – 4.30 സോഷ്യല്‍ സയന്‍സ്
മാര്‍ച്ച് 23 1.40 – 3.30 ഒന്നാം ഭാഷ പാര്‍ട്ട് 2
മാര്‍ച്ച് 25 1.40 – 3.30 ഫിസിക്സ്
മാര്‍ച്ച് 26 2.40- 4.30 ബയോളജി
മാര്‍ച്ച് 29 1.40- 4.30 മാത്സ്
മാര്‍ച്ച് 30 1.40 – 3.30 കെമിസ്ട്രി
മോഡല്‍: ടൈംടേബിള്‍
മാര്‍ച്ച് 1 9.40 11.30 ഒന്നാം ഭാഷ
പാര്‍ട്ട് 1
(മലയാളം / മറ്റു ഭാഷകള്‍)
മാര്‍ച്ച് 2 9.40 12.30 ഇംഗ്ലിഷ്
1.40 3.30 ഹിന്ദി / ജനറല്‍ നോളജ്
മാര്‍ച്ച് 3 9.40 12.30 സോഷ്യല്‍ സയന്‍സ്
1.40 3.30 ഒന്നാം ഭാഷ പാര്‍ട്ട് 2
മാര്‍ച്ച് 4 9.40 11.30 ഫിസിക്സ്
1.40 3.30 ബയോളജി
മാര്‍ച്ച് 5 9.40 12.30 മാത്സ്
2.40 4.30 കെമിസ്ട്രി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: